മരം നട്ടുപിടിപ്പിക്കൽ ജീവിത വ്രതമാക്കണമെന്ന്​

കൊയിലാണ്ടി: വനസംരക്ഷണവും മരം നട്ടുപിടിപ്പിക്കലും ജീവിതവ്രതമാക്കണമെന്ന് എം.പി. വീരേന്ദ്രകുമാർ എം.പി പറഞ്ഞു. ചേമഞ്ചേരി തുവ്വക്കോട് എൽ.പി സ്കൂൾ വാർഷികാഘോഷം - 'സർഗവസന്തം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരും കാലത്ത് ലോകം അഭിമുഖീകരിക്കേണ്ടിവരുന്ന മുഖ്യപ്രശ്നം കുടിവെള്ളക്ഷാമവും മാലിന്യവുമായിരിക്കും. 2050 ആവുമ്പോഴേക്കും ഇന്ത്യയും ചൈനയുമായിരിക്കും ഇക്കാര്യത്തിൽ കൂടുതൽ പ്രയാസപ്പെടേണ്ടിവരുകയെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ മാനേജറും കായികാധ്യാപകനുമായിരുന്ന കപ്പന ഹരിദാസ​െൻറ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം കെ. വിശ്വനാഥിന് വീരേന്ദ്രകുമാർ സമ്മാനിച്ചു. കീർത്തിപത്രം പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ സമർപ്പിച്ചു. സർവിസിൽനിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ കെ. പ്രദീപനുള്ള യാത്രയയപ്പും ഇതോടനുബന്ധിച്ച് നടന്നു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ ഇ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ മുറ്റത്തെ പൂവമരത്തെ മരമുത്തശ്ശിയായി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അശോകൻ കോട്ട് പ്രഖ്യാപിച്ചു. ജില്ല പഞ്ചായത്ത് അംഗം ശാലിനി ബാലകൃഷ്ണൻ, ഉണ്ണി തിയ്യക്കണ്ടി, വി.ടി. ജയദേവൻ, പി.ടി.എ പ്രസിഡൻറ് രഞ്ജിത്ത് കുനിയിൽ, വി.എം. ശ്രീധരൻ നായർ, സുകുമാരൻ പൊറോളി, സി. അജയൻ, രാധാകൃഷ്ണൻ കാര്യാവിൽ, പി. വാസു, ഷീജ ഗിരീഷ് എന്നിവർ സംസാരിച്ചു. പൂർവ്വാധ്യാപകരായ മണാട്ട് നളിനി, പി.കെ. രാധ, വി.കെ. ശാന്തകുമാരി, സി. ഗീത എന്നിവർ ഏർപ്പെടുത്തിയ എൻഡോവ്മ​െൻറുകൾ വിതരണം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.