ഫാറൂഖ് കോളജ് ഫോഡറ്റ് പദ്ധതി അഞ്ചാം വർഷത്തിലേക്ക്

ഫറോക്ക്: എട്ടാം ക്ലാസ് മുതൽ പഠനത്തിൽ മിടുക്കരായ ആൺകുട്ടികളെ കണ്ടെത്തി സൗജന്യ താമസ സൗകര്യവും അക്കാദമിക അക്കാദമികേതര പരിശീലനവും നൽകുന്ന ഫോഡറ്റ് പദ്ധതി അഞ്ചാം വയസ്സിലേക്ക്. ഫാറൂഖ് കോളജിൽനിന്നും പഠനം കഴിഞ്ഞ് ദുൈബയിൽ ജോലി ചെയ്യുന്ന പൂർവ വിദ്യാർഥികളുടെ സന്നദ്ധ സംഘടനയായ ഫാറൂഖ് കോളജ് ഓൾഡ് സ്റ്റുഡൻറ്സ് എജ്യുക്കേഷൻ ട്രസ്റ്റ് -ഫോഡറ്റാ'ണ് പദ്ധതിയുടെ നടത്തിപ്പുകാർ. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടുന്ന മിടുക്കരായ ആൺകുട്ടികളെ തെരഞ്ഞെടുത്ത് സ്കൂൾ പഠനത്തോടൊപ്പം സർഗാത്മകവും വ്യക്തിത്വ വികസനപരവുമായ പരിശീലനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. എട്ടാം ക്ലാസിൽ ചേർന്ന കുട്ടികൾക്ക് 10ാം ക്ലാസിലെത്തുമ്പോേഴക്കും ഭാവിയെക്കുറിച്ച് സ്വന്തം കാഴ്ചപ്പാടും അവബോധവും ലഭ്യമാകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഈ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് മികച്ച അധ്യാപകരാണ്. വൻ സാമ്പത്തിക ബാധ്യത വരുന്ന ഈ വിദ്യാഭ്യാസ പദ്ധതി ദുൈബയിൽ ജോലിചെയ്യുന്ന ഫാറൂഖ് കോളജിലെ പൂർവവിദ്യാർഥികളുടെ സഹായത്താലാണ് വിജയത്തിലെത്തുന്നത്. ഫാറൂഖ് കോളജ് ഓൾഡ് സ്റ്റുഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് സി.എ. ജമീലും ഫോഡറ്റ് ചെയർമാൻ മലയിൽ മുഹമ്മദലിയുമാണ് സംരഭത്തിന് നേതൃത്വം നൽകുന്നത്. പൂർവവിദ്യാർഥികളായ പ്രവാസികളുടെ മക്കൾക്ക് പദ്ധതിയിൽ പ്രത്യേക പരിഗണന നൽകുന്നു. നാലുവർഷം മുമ്പ് ആരംഭിച്ച പദ്ധതിയിൽ കഴിഞ്ഞ വർഷം 15 വിദ്യാർഥികൾ പഠനംകഴിഞ്ഞ് പുറത്തിറങ്ങി. മികച്ച കേന്ദ്രങ്ങളിൽ പ്രവേശനം ലഭിച്ച് തുടർപഠനം നടത്തുകയാണ്. വിദ്യാഭ്യാസ നവോത്ഥാനത്തിനായി കൂടുതൽ പദ്ധതികളുമായി മുന്നോട്ടുപോകുകയാണ് സംഘടനയെന്ന് കോഒാഡിനേറ്റർ കെ. കോയ മാസ്റ്റർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.