ട്രഷറി അധികൃതരുടെ നോട്ടപ്പിശക്​: വികലാംഗരായ പെൻഷൻകാർ വെട്ടിൽ

നന്മണ്ട: ആദായ നികുതിയിൽനിന്ന് ഇളവ് ലഭിക്കേണ്ട വികലാംഗരായ പെൻഷൻകാരെ ട്രഷറി ഉദ്യോഗസ്ഥർ വെട്ടിലാക്കുന്നു. ഉദ്യോഗസ്ഥരുടെ നോട്ടപ്പിശകുകൊണ്ട് നഷ്ടം സംഭവിച്ചതാവെട്ട സർവിസിൽനിന്ന് വിരമിച്ച വികലാംഗരായ പെൻഷൻകാരും. ടാക്സ് ഡിഡക്ഷൻ കോളം നോക്കാതെ ട്രഷറി ഉദ്യോഗസ്ഥർ കണക്കുകൂട്ടിയത് പലരുടെയും പെൻഷൻ തുക കുറയാൻ കാരണമായി. 60 ശതമാനം വൈകല്യമുള്ള വ്യക്തിക്ക് 75,000 രൂപ വരെ ഇളവിന് സാധ്യതയുണ്ടെന്ന് മാത്രമല്ല അയാൾ ആദായനികുതി അടക്കേണ്ടതുമില്ല. ബാലുശ്ശേരി സബ് ട്രഷറിയിൽനിന്ന് മാസാന്ത പെൻഷൻ വാങ്ങുന്ന ചീക്കിലോട് എ.എം.എൽ.പി സ്കൂൾ റിട്ട. പ്രധാന അധ്യാപകനായ പി.സി. വിജയന് മാസാന്ത പെൻഷനായി കിട്ടുന്നത് 32,124 രൂപയാണ്. എന്നാൽ, മാർച്ച് മാസത്തെ പെൻഷൻ കിട്ടിയതാവെട്ട 26,268 രൂപ മാത്രമാണ്. 5856 രൂപയുടെ കുറവ്. 60 ശതമാനം വൈകല്യമുള്ള റിട്ട. ഉദ്യോഗസ്ഥനായ വിജയൻ മാസ്റ്റർ ഒരുവിധത്തിലും ആദായനികുതി അടക്കേണ്ടതില്ല. എന്നാൽ, ട്രഷറി ഉദ്യോഗസ്ഥരുടെ നോട്ടപ്പിശകിൽ ആദായ നികുതി അടക്കേണ്ടിവന്നു. അമ്പലപ്പൊയിൽ -പുതിയോട്ടുകണ്ടി കോളനി റോഡ് യാഥാർഥ്യമായി നന്മണ്ട: ഗ്രാമപഞ്ചായത്ത് 11ാം വാർഡിലെ അമ്പലപ്പൊയിൽ -പുതിയോട്ടുകണ്ടി കോളനി റോഡ് യാഥാർഥ്യമായതി​െൻറ ചാരിതാർഥ്യത്തിലാണ് ഗ്രാമീണ ജനത. നാലര പതിറ്റാണ്ട് മുമ്പ് അന്നത്തെ പ്രസിഡൻറ് അരീപറമ്പത്ത് പരേതനായ സി. ഗോപാല​െൻറ ആശയമായിരുന്നു ഇൗ ബൈപാസ് റോഡ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന ഗോപാലൻ മാസ്റ്റർ അവസാന നിമിഷം വരെ റോഡ് യാഥാർഥ്യമാക്കാൻ വേണ്ടി പരിശ്രമം നടത്തിയിരുന്നുവെങ്കിലും ചില പ്രതിബന്ധങ്ങൾ റോഡിന് തടസ്സമായിരുന്നു. മാസ്റ്ററുടെ ആഗ്രഹം സഫലീകരിക്കാൻ അമ്പലപ്പൊയിൽ ജനത കക്ഷിരാഷ്ട്രീയത്തിനതീതമായി ഒരു കൂട്ടായ്മ രൂപവത്കരിക്കുകയും വാർഡ് അംഗം പി. മനോഹരൻ കൈത്താങ്ങാവുകയും ചെയ്തതോടെ ഒരു ദേശത്തി​െൻറ അടയാളമായി അമ്പലപ്പൊയിൽ പുതിയോട്ടുകണ്ടി കോളനി റോഡ് യാഥാർഥ്യമാവുകയായിരുന്നു. 650 മീറ്റർ ദൈർഘ്യമുള്ള റോഡ് പട്ടികവർഗ കോളനി നിവാസികൾക്ക് മാത്രമല്ല കുട്ടമ്പൂർ നിവാസികൾക്കു കൂടി അനുഗ്രഹമാവുകയാണ്. ഇൗ ബൈപാസ് റോഡിലൂടെ രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ കുട്ടമ്പൂരിലെത്താം. നേരത്തേ നാഷനൽ റോഡിലൂടെയോ കാരക്കുന്നത്ത് വഴിയോ ആണ് യാത്ര ചെയ്തിരുന്നത്. അമ്പലപ്പൊയിൽ സ്കൂൾ, നന്മണ്ട ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും വളരെയേറെ ഉപകാരപ്രദമാണ് പുതിയ റോഡ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.