ബസ്​ കാത്തിരിപ്പ്​ കേന്ദ്രമില്ല; യാത്രക്കാർ വലയുന്നു

പാലേരി: ബസ് കാത്തിരിപ്പു കേന്ദ്രത്തി​െൻറ അഭാവം യാത്രക്കാരെ വലക്കുന്നു. ചങ്ങരോത്ത് പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട ചെറിയ കുമ്പളം അങ്ങാടിയിലാണ് ഇൗ ദുർഗതി. വിദ്യാർഥികളടക്കം നിരവധി യാത്രക്കാർ പൊരിവെയിലത്തും കനത്ത മഴയിലും നടപ്പാതയിലാണ് ബസ് കാത്തുനിൽക്കേണ്ടിവരുന്നത്. 2018-19ലെ പഞ്ചായത്ത് ബജറ്റിൽ തുക വകയിരുത്തുമെന്നാണ് നാട്ടുകാർ പ്രതീക്ഷിച്ചിരുന്നെതങ്കിലും ഉണ്ടായില്ല. നേരത്തെ പഞ്ചായത്ത് വക ഇവിടെ കാത്തിരിപ്പുകേന്ദ്രം ഉണ്ടായിരുെന്നങ്കിലും അത് നിലംപൊത്തി വീഴുകയായിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ഇത് പുനഃസ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല. സംഭാവന ചെയ്തു പാലേരി: പാലേരി പാറക്കടവ് മദ്റസ ഹൈടെക് ആക്കുന്നതി​െൻറ ഭാഗമായി രണ്ടാം ക്ലാസിന് കരിങ്ങാറ്റി മീത്തൽ മൊയ്തു ടി.വിയും ലാബും സംഭാവന നൽകി. കമ്മിറ്റി പ്രസിഡൻറ് മാണിക്കോത്ത് അബ്ദുറഹീം അധ്യക്ഷത വഹിച്ചു. ഹുസൈൻ സഖാഫി, മൂസ പാലേരി, ഹംസ നദ്വി, ഡോ. നസീം, സലീന ജാഫർ തുടങ്ങിയവർ സംസാരിച്ചു. 'നാട്ടുനന്മ' യൂത്ത്വിങ് നിലവിൽ വന്നു പാലേരി: പാറക്കടവ് മഹല്ല് ലഹരി മുക്തമാക്കുന്നതി​െൻറ ഭാഗമായി പ്രവർത്തിക്കുന്ന 'നാട്ടുനന്മ' കാമ്പയിന് യുവാക്കളുടെ കൂട്ടായ്മയിൽ യൂത്ത്വിങ് നിലവിൽ വന്നു. ഭാരവാഹികൾ: രാഹുൽലാൽ (പ്രസി), വി.സി. ജാസിർ (വൈ. പ്രസി), രഖിൽ രാജൻ (സെക്ര), പി.സി. അസ്ലഫ് (ജോ. സെക്ര), അനീഷ് (ട്രഷ). കാമ്പയി​െൻറ ഭാഗമായി ഏപ്രിൽ ഒമ്പതിന് 3.30ന് നാട്ടുകാരുടെ കൂട്ടയോട്ടം സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.