​നെന്മാറ വെടിക്കെട്ടിന് ഹൈകോടതിയുടെ സോപാധിക അനുമതി

കൊച്ചി: ഏപ്രിൽ മൂന്നിന് നടക്കുന്ന പാലക്കാട് നെന്മാറ വല്ലങ്കി വേലയോടനുബന്ധിച്ച വെടിക്കെട്ടിന് ഉപാധികളോടെ ഹൈകോടതിയുടെ അനുമതി. കുഴിമിന്നല്‍, ഡൈനാമിറ്റ് തുടങ്ങിയ നിരോധിക്കപ്പെട്ട പടക്കങ്ങള്‍ ഉപയോഗിക്കരുതെന്ന നിർദേശത്തോടെയാണ് ഡിവിഷന്‍ ബെഞ്ചി​െൻറ അനുമതി. 150 വര്‍ഷത്തിലേറെയായി നടക്കുന്ന വെടിക്കെട്ടിന് ഇത്തവണ അധികൃതര്‍ അനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നെന്മാറ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഭക്തരും ക്ഷേത്ര സമിതി അംഗങ്ങളുമാണ് കോടതിയെ സമീപിച്ചത്. 35 ഏക്കര്‍ സ്ഥലത്താണ് വെടിക്കെെട്ടന്നും 500 മീറ്റര്‍ അകലെ മാറിനിന്നാണ് ആളുകള്‍ ഇത് കാണുന്നതെന്നും ഹരജിയിൽ പറയുന്നു. ഉത്സവവുമായി ബന്ധപ്പെട്ട് 50 ലക്ഷം രൂപയുടെ രണ്ട് ഇന്‍ഷുറന്‍സ് പദ്ധതികളുള്ളതായും അവര്‍ വ്യക്തമാക്കി. കലക്ടറും ജില്ല പൊലീസ് മേധാവിയും കർശന സുരക്ഷനടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു. വെടിക്കെട്ടിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ അധികൃതര്‍ പരിശോധിക്കണം, വെടിക്കെട്ട് സ്ഥലവും കാഴ്ചക്കാരും തമ്മിെല ദൂരം കൃത്യമായി പാലിക്കണം, വെടിക്കെട്ട് സാധനങ്ങളുടെ വിവരവും ഇന്‍ഷുറന്‍സ് വിശദാംശങ്ങളും നേരത്തേതന്നെ സംഘാടകര്‍ അധികൃതരെ അറിയിക്കണം തുടങ്ങിയവയാണ് ഉപാധികൾ. ചൈനീസ് പടക്കങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അപേക്ഷ നല്‍കണമെന്നും അപേക്ഷ ലഭിച്ചാൽ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.