തിരുവമ്പാടി സഹകരണ ബാങ്കിലെ തട്ടിപ്പ്: മാനേജർക്കെതിരെ കേസെടുക്കണം - കോൺഗ്രസ്-ഐ തിരുവമ്പാടി: സർവിസ് സഹകരണ ബാങ്ക് പണയസ്വർണ തട്ടിപ്പിൽ കുറ്റക്കാരനെന്ന് ബാങ്ക് അച്ചടക്ക സമിതി കണ്ടെത്തിയ മെയിൻ ബ്രാഞ്ച് മാനേജർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് കോൺഗ്രസ്-ഐ തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നൂറുകണക്കിന് ഇടപാടുകാരുള്ള ബാങ്കിെൻറ വിശ്വാസ്യത തകർക്കുന്ന നടപടികളാണ് മാനേജറുടെ ഭാഗത്തുനിന്നുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ സ്വർണപ്പണയ തട്ടിപ്പാണ് നടന്നതെന്ന് ബാങ്ക് തന്നെ സമ്മതിച്ചിരിക്കെ മാനേജർക്കെതിരെയുള്ള നടപടി സസ്പെൻഷനിലൊതുക്കിയ ബാങ്ക് ഭരണസമിതി നിലപാടിൽ ദുരൂഹതയുണ്ട്. പണയസ്വർണ മോഷണം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് മാനേജർക്കെതിരെയുള്ളത്. ഈ സാഹചര്യത്തിൽപോലും പൊലീസിൽ പരാതി നൽകാത്ത ബാങ്ക് അധികൃതരുടെ നിലപാട് ഇടപാടുകാരോടുള്ള വെല്ലുവിളിയാണെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. യോഗം ഡി.സി.സി സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ബോസ് ജേക്കബ് അധ്യക്ഷത വഹിച്ചു. ടി.ജെ. കുര്യാച്ചൻ, എ.കെ. മുഹമ്മദ്, ജോസ് അഗസ്റ്റിൻ, അബ്രഹാം മണ്ഡപത്തിൽ, റോബർട്ട് നെല്ലിക്കതെരുവിൽ, ടോമി കൊന്നക്കൽ, ഹനീഫ ആച്ചപറമ്പിൽ, ഗിരീഷ്കുമാർ കൽപശ്ശേരി, ജെമിഷ് ഇളംതുരുത്തിയിൽ, മറിയാമ്മ ബാബു, കെ.ജെ. ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.