താമരശ്ശേരി സപ്ലൈ ഒാഫിസില്‍ റേഷന്‍കാര്‍ഡുകള്‍ കെട്ടിക്കിടക്കുന്നു

കാര്‍ഡുകള്‍ വാങ്ങാന്‍ ബാക്കിയുള്ളവര്‍ക്ക് ഈ മാസം 31വരെ സിവില്‍ സപ്ലൈസ് ഓഫിസില്‍ സൗകര്യം ഏര്‍പ്പെടുത്തി എകരൂല്‍: താമരശ്ശേരി താലൂക്ക് സപ്ലൈ ഒാഫിസിനു കീഴില്‍ ലഭ്യമായ റേഷന്‍കാര്‍ഡുകള്‍ വിതരണത്തിനുള്ള സമയപരിധി പൂര്‍ത്തിയായെങ്കിലും നൂറുകണക്കിനാളുകൾ ഇനിയും കൈപ്പറ്റിയില്ല. 600 ഓളം പേര്‍ കാര്‍ഡുകള്‍ ഇനിയും വാങ്ങാനുണ്ടെന്നാണ് സപ്ലൈസ് ഒാഫിസിൽനിന്നുള്ള വിശദീകരണം. വിവിധ ഘട്ടങ്ങളിലായി വിതരണ ക്യാമ്പ് നടത്തിയതിനുശേഷമുള്ള സ്ഥിതിയാണിത്. റേഷന്‍കടകള്‍ വഴിയാണ് റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ നേരിട്ടെത്തി കാര്‍ഡുകള്‍ വിതരണം ചെയ്തത്. ക്യാമ്പുകളില്‍ എത്താത്തവര്‍ക്ക് ഇവ വിതരണം ചെയ്യാന്‍ പഞ്ചായത്ത് കാര്യാലയം, വിദ്യാലയങ്ങള്‍, സിവില്‍ സപ്ലൈസ് ഓഫിസ് എന്നിവിടങ്ങളിലും ക്യാമ്പുകള്‍ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതലായിരുന്നു പുതിയ കാര്‍ഡുകളുടെ വിതരണം. വിതരണം തുടങ്ങി ഒമ്പത് മാസം പിന്നിട്ടിട്ടും വിവിധ സപ്ലൈ ഓഫിസുകളില്‍ നൂറുകണക്കിന് കാര്‍ഡുകളാണ് വാങ്ങാന്‍ ആളെത്താതെ കെട്ടിക്കിടക്കുന്നത്. അതേസമയം, ഇനിയും കാര്‍ഡുകള്‍ വാങ്ങാന്‍ ബാക്കിയുള്ളവര്‍ക്ക് ഈ മാസം 31വരെ സിവില്‍ സപ്ലൈസ് ഓഫിസില്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ അച്ചടിച്ച്‌ വരാത്ത കാര്‍ഡുകള്‍ ഇപ്പോഴും വിതരണത്തിന് എത്തിയിട്ടില്ല. അവ എപ്പോള്‍ വിതരണം ചെയ്യുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.