ഓൺലൈൻ ടാക്സി: പ്രശ്നങ്ങൾ പഠിച്ച് ധവളപത്രം തയാറാക്കണം ^ജില്ല കലക്​ടർ

ഓൺലൈൻ ടാക്സി: പ്രശ്നങ്ങൾ പഠിച്ച് ധവളപത്രം തയാറാക്കണം -ജില്ല കലക്ടർ ഓൺലൈൻ ടാക്സി: പ്രശ്നങ്ങൾ പഠിച്ച് ധവളപത്രം തയാറാക്കണം -ജില്ല കലക്ടർ കോഴിക്കോട്: ഓൺലൈൻ ടാക്സിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിച്ച് ധവളപത്രം തയാറാക്കണമെന്ന് കലക്ടർ യു.വി. ജോസ്. 'ഒാൺലൈൻ ടാക്സികൾ കോഴിക്കോടിന് മാത്രം അന്യം നിൽക്കുന്നതെന്തുെകാണ്ട്' എന്ന വിഷയത്തിൽ മലബാർ ചേംബർ ഒാഫ് കോമേഴ്സ് സംഘടിപ്പിച്ച തുറന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രശ്നത്തിനുള്ള ശാശ്വതമായ പരിഹാരം കോഴിക്കോട്ടുനിന്നുണ്ടാകുമെന്നാണു പ്രതീക്ഷ. ഒരുഭാഗത്ത് ഉപഭോക്താക്കളുടെ സൗകര്യവും മറുഭാഗത്ത് നിലവിലുള്ള ടാക്സി ഡ്രൈവർമാരുടെ ഉപജീവനവുമായതിനാലാണ് ഓൺലൈൻ ടാക്സി വിഷയം ചൂടേറുന്നത്. വളർന്നുവരുന്ന തലമുറയുടെ താൽപര്യങ്ങൾ ആർക്കും കണ്ടില്ലെന്നു നടിക്കാനാകില്ല. ഫോണും ആപ്പുമെല്ലാം അവർക്ക് ഒഴിവാക്കാനാകാത്തതായി മാറിയിട്ടുണ്ട്. യാഥാർഥ്യം എല്ലാവരും മനസ്സിലാക്കണമെന്നും കലക്ടർ പറഞ്ഞു. എൻ.െഎ.ടി അസോ. പ്രഫ. പി.പി അനിൽ കുമാർ മോഡറേറ്ററായിരുന്നു. സംവാദത്തിൽ വിവിധ സംഘടനകളുെട പ്രതിനിധികൾ പെങ്കടുത്തു. ഒാൺലൈൻ ടാക്സികളോടല്ല പാവപ്പെട്ട തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കുന്ന കോർപറേറ്റ് സംവിധാനത്തിനോടാണ് തൊഴിലാളികളുടെ എതിർപ്പെന്ന് സി.െഎ.ടി.യു പ്രതിനിധി െക.കെ. മമ്മു പറഞ്ഞു. നഗരത്തിലെ ടാക്സി ജീവനക്കാരുടെ അവസ്ഥ വളരെ ദയനീയമാണെന്നും ഒാൺലൈൻ ടാക്സികളെ എതിർക്കുന്നതി​െൻറ പേരിൽ യൂനിയൻ നേതാക്കളെ പ്രതികളാക്കാനാണ് പലരും ശ്രമിക്കുന്നതെന്നും െഎ.എൻ.ടി.യു.സി പ്രതിനിധി അഡ്വ. എം. രാജൻ അഭിപ്രായപ്പെട്ടു. ഉപഭോക്താവി​െൻറ തെരഞ്ഞെടുക്കാനുള്ള അവകാശത്തെ ഹനിക്കരുതെന്ന് കൺസ്യൂമർ ആക്ടിവിസ്റ്റ് ടി.െക.എ അസീസ് അഭിപ്രായപ്പെട്ടു. ഉബറി​െൻറ സേവനം ഉപഭോക്താക്കൾക്ക് ഏറ്റവും ആവശ്യമുള്ളയിടത്താണ് നൽകുന്നതെന്ന് ഉബർ ടാക്സി പ്രതിനിധി ഫഹദ് പറഞ്ഞു. ഡ്രൈവർമാരെക്കൊണ്ട് വാഹനം വാങ്ങിപ്പിച്ച് ഉബർ അവരെ വഞ്ചിക്കുന്നുവെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒാൺലൈൻ സംവിധാനത്തോടല്ല മറിച്ച് കോർപറേറ്റുകളെ സംരക്ഷിക്കുന്ന ഇൗ നയത്തിനെതിരെയാണ് മോേട്ടാർ തൊഴിലാളികൾ സമരം ചെയ്യുന്നതെന്ന് എ.െഎ.ടി.യു.സി പ്രതിനിധി പി.കെ നാസർ അഭിപ്രായപ്പെട്ടു. ലക്ഷക്കണക്കിന് തൊഴിലാളികളെ വഴിയാധാരമാക്കുന്ന ഒാൺലൈൻ ടാക്സി സംവിധാനം കോഴിക്കോട്ട് കൊണ്ടുവരരുതെന്ന് ബി.എം.എസ് പ്രതിനിധി പ്രേമൻ അഭിപ്രായപ്പെട്ടു. ഉബർ ടാക്സികൾ പണം കുറച്ച് വാങ്ങുന്നെന്ന പേരിൽ നടപടിയെടുക്കാനാവില്ലെന്നും എന്നാൽ, അമിതമായി വാങ്ങിയാൽ നടപടി സ്വീകരിക്കാമെന്നും കോഴിക്കോട് ആർ.ടി.ഒ സി.ജെ പോൾസൺ പറഞ്ഞു. സംവാദത്തിൽ സൗത്ത് അസി. കമീഷണർ കെ.പി. അബ്ദുൽ റസാഖ്, സൗത്ത് ട്രാഫിക് അസി. കമീഷണർ എം.സി ദേവസ്യ എന്നിവർ സംസാരിച്ചു. സംവാദത്തിൽ വാക്ക്പോരും പ്രതിഷേധവും കോഴിക്കോട്: 'ഒാൺലൈൻ ടാക്സി' സംവാദത്തിൽ പ്രതിഷേധവും വാക്ക്പോരും. തിങ്കളാഴ്ച സ്പോർട്സ് കൗൺസിൽ ഹാളിൽ അരേങ്ങറിയത് നാടകീയ രംഗങ്ങൾ. സംവാദം തുടങ്ങിയതു മുതൽ മോഡറേറ്റർ ഒാൺലൈൻ ടാക്സികൾക്ക് അനുകൂലമായ രീതിയിൽ സംസാരിച്ചതാണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്. മോഡറേറ്ററുടെ നിലപാട് ശരിയല്ലെന്ന് സി.െഎ.ടി.യു പ്രതിനിധി െക.കെ. മമ്മു അഭിപ്രായപ്പെട്ടതോടെ തൊഴിലാളികൾ കൂട്ടത്തോടെ എണീറ്റുനിന്ന് പ്രതിഷേധിച്ചു. തുടർന്ന് സംവാദം തുടർന്നെങ്കിലും തങ്ങൾക്കെതിരായ പരാമർശങ്ങളിൽ മോേട്ടാർ തൊഴിലാളികൾ പ്രതിഷേധം തുടർന്നുെകാണ്ടേയിരുന്നു. സംവാദം അലേങ്കാലപ്പെടുമെന്ന ഘട്ടം വന്നപ്പോൾ വേദിയിലുണ്ടായിരുന്ന അസി. കമീഷണർ കെ.പി അബ്ദുൽ റസാഖും മറ്റു യൂനിയൻ നേതാക്കളും ഇടപ്പെട്ടാണ് പ്രതിഷേധം തണുപ്പിച്ചത്. ഒാൺലൈൻ ടാക്സിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും അഭിപ്രായങ്ങൾക്ക് മാറിമാറി കൈയടിക്കുന്നുമുണ്ടായിരുന്നു. photo: pk
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.