പരീക്ഷ എഴുതി പുറത്തിറങ്ങിയ വിദ്യാർഥികളെ മർദിച്ചതായി പരാതി

കക്കട്ടിൽ: . എം.എസ്.എഫ് പ്രവർത്തകരായ പ്ലസ് വൺ വിദ്യാർഥികളായ ഇർഫാൻ, ഐമൻ എന്നീ വിദ്യാർഥികളെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറത്തുനിന്ന് എത്തിയ എസ്.എഫ്.ഐ പ്രവർത്തകരാണ് മർദിച്ചതെന്ന് എം.എസ്.എഫ് പ്രവർത്തകർ പറഞ്ഞു. എസ്.എഫ്.ഐ ആക്രമണത്തിൽ മുസ്ലിം ലീഗ് നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും, കുട്ടികൾക്ക് നിർഭയമായി പരീക്ഷ എഴുതാൻ സാഹചര്യം ഒരുക്കണമെന്നും നേതാക്കളായ എം.പി. ജാഫർ, ടി.പി.എം. തങ്ങൾ, കെ.എം. ഹമീദ്, പാലോൽ കുഞ്ഞമ്മദ് എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.