പൊയിൽക്കാവില്‍ മേളവിസ്മയം

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുർഗാദേവി ക്ഷേത്രോത്സവത്തില്‍ താലപ്പൊലി ദിനം പൂര വിസ്മയമായി. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ പ്രമുഖ വാദ്യമേളക്കാര്‍ വനമധ്യത്തില്‍ കാലത്ത് പാണ്ടിമേളത്തി​െൻറ വശ്യസൗന്ദര്യം പുറത്തെടുത്തതോടെ കാവും പരിസരവും നാദവിസ്മയത്തിലമർന്നു. തുടര്‍ന്ന് പടിഞ്ഞാറെ കാവില്‍ കൊടിയിറക്കിയതോടെ കിഴക്കേ കാവില്‍ ഓട്ടൻതുള്ളൽ തുടങ്ങി. കരടിപുറപ്പാടോടുകൂടി തോട്ടിവരവി​െൻറ അകമ്പടിയോടെ ഗണപതിയുടെ എഴുന്നള്ളിപ്പ് ക്ഷേത്രസന്നിധിയില്‍ എത്തിയപ്പോള്‍ കീഴനയില്‍നിന്നുള്ള പടപ്പാച്ചിലോടെ വിവിധ ദേശങ്ങളില്‍നിന്നുള്ള ആഘോഷവരവുകള്‍ ക്ഷേത്രാങ്കണത്തിലെത്തിയപ്പോഴേക്കും ഉത്സവനഗരി ജനസഹസ്രങ്ങൾകൊണ്ട് നിറഞ്ഞു. താലപ്പൊലി എത്തിയപ്പോള്‍ വീണ്ടുമൊരു മേളവിസ്മയം തീര്‍ക്കാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും മടക്ക എഴുന്നള്ളിപ്പില്‍ പങ്കാളികളായി ആലിന്‍കീഴിലേക്കെത്തിയിരുന്നു. വെടിക്കെട്ടുകളുടെ പൂരവും ഡൈനാമിറ്റ് ഡിസ്‌പ്ലേകളും ഉത്സവത്തി​െൻറ അവസാന നിമിഷങ്ങളെ പുളകിതമാക്കി. തുടര്‍ന്ന് തൃത്തായമ്പകക്കു ശേഷം കൊടിയിറക്കലും രുധിരക്കോലവും നടന്നു. 20ന് ആറുമണിക്ക് ഗുരുതിയോടെ ഉത്സവം സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.