ദലിതുകളും മത ന്യൂനപക്ഷങ്ങളും ഒന്നിച്ചാൽ വെറുപ്പി​െൻറ രാഷ്​ട്രീയം ദ​ുർബലമാകും​ ^പ്രഫ. മുഹമ്മദ് സുലൈമാൻ

ദലിതുകളും മത ന്യൂനപക്ഷങ്ങളും ഒന്നിച്ചാൽ വെറുപ്പി​െൻറ രാഷ്ട്രീയം ദുർബലമാകും -പ്രഫ. മുഹമ്മദ് സുലൈമാൻ കോഴിക്കോട്: ദലിതുകളും മതന്യൂനപക്ഷങ്ങളും ഒന്നിച്ചുനിന്നാൽ ദുർബലപ്പെട്ടുപോകുന്നതാണ് സംഘ് പരിവാർ രാജ്യത്ത് കെട്ടിപ്പൊക്കിയ വെറുപ്പി​െൻറ രാഷ്ട്രീയമെന്ന് ഐ.എൻ.എൽ ദേശീയ പ്രസിഡൻറ് പ്രഫ. മുഹമ്മദ് സുലൈമാൻ വ്യക്തമാക്കി. യു.പി ഉപെതരഞ്ഞെടുപ്പ് ഫലം ഇതിനുദാഹരണമാണെന്നും 2019ഒാടെ മോദി യുഗത്തിന് അന്ത്യമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നളന്ദ ഒാഡിറ്റോറിയത്തിൽ നടന്ന നാഷനൽ യൂത്ത് ലീഗ് സംസ്ഥാന പ്രതിനിധിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.വൈ.എൽ സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷമീർ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ, എം.എം. മാഹിൻ ഹാജി, സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. എ.പി. അബ്ദുൽ വഹാബ്, കാസിം ഇരിക്കൂർ, എൻ.കെ. അബ്ദുൽ അസീസ്, നാസർ കോയ തങ്ങൾ, അൻവർ സാദത്ത്, പ്രിയ ബിജു, അഷ്‌റഫ് പുതുമ, ഷംസീർ എന്നിവർ സംസാരിച്ചു ഫാദിൽ അമീൻ സ്വാഗതവും റഹീം ബണ്ടിച്ചാൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.