നെൽവയൽ തണ്ണീർത്തട നിയമ ഭേദഗതി പിൻവലിക്കുക

നന്മണ്ട: കേരളത്തിൽ നിലവിലുള്ള നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും നിലനിൽപുപോലും ഇല്ലാതാക്കാൻ ഇടയാക്കുന്ന കേരള നെൽവയൽ തണ്ണീർത്തട നിയമ ഭേദഗതി ഓർഡിനൻസ് അടിയന്തരമായി പിൻവലിക്കാൻ ശാസ്ത്ര സാഹിത്യ പരിഷത്ത് ചേളന്നൂർ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. മേഖല പ്രസിഡൻറ് പി. ബിജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എം. ചന്ദ്രൻ, പി. വിജയൻ, പി.എം. കല്യാണിക്കുട്ടി, ഐ. ശ്രീകുമാർ, കെ.പി. ദാമോദരൻ, സി.എം. കമല, എ. അനിൽകുമാർ, യു. മൊയ്തീൻ, സി.പി. അബ്ദുൽ റഷീദ്, കെ.കെ. വിജയൻ എന്നിവർ സംസാരിച്ചു. മാർച്ച് 29, 30 തീയതികളിൽ മേഖല സമ്മേളനം കക്കോടിയിൽ നടത്താൻ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.