ചങ്ങരോത്തെ ലീഗ്^കോൺഗ്രസ്​ പ്രശ്നം: ജില്ല നേതൃത്വം ഇടപെടും

ചങ്ങരോത്തെ ലീഗ്-കോൺഗ്രസ് പ്രശ്നം: ജില്ല നേതൃത്വം ഇടപെടും യു.ഡി.എഫ് ഭരിക്കുന്ന പേരാമ്പ്ര ബ്ലോക്കിലെ ഏക പഞ്ചായത്താണ് ചങ്ങരോത്ത് പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫിലുണ്ടായ പ്രശ്നം തീർക്കാൻ കോൺഗ്രസ്-ലീഗ് ജില്ല നേതൃത്വം ഇടപെടുന്നു. യൂത്ത് കോൺഗ്രസ്-യൂത്ത് ലീഗ് സംഘർഷത്തെ തുടർന്ന് ലീഗ് പഞ്ചായത്ത് കമ്മിറ്റി കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കുകയായിരുന്നു. ഇതോടെ ചങ്ങരോത്ത് പഞ്ചായത്തിലെ യു.ഡി.എഫ് ഭരണവും പ്രതിസന്ധിയിലായിരിക്കുകയാണ്. യു.ഡി.എഫ് ഭരിക്കുന്ന പേരാമ്പ്ര ബ്ലോക്കിലെ ഏക പഞ്ചായത്താണ് ചങ്ങരോത്ത്. മൊത്തം 19 അംഗങ്ങളുള്ള പഞ്ചായത്തിൽ കോൺഗ്രസിനും ലീഗിനും അഞ്ചുവീതം അംഗങ്ങളാണുള്ളത്. മുസ്ലിംലീഗാണ് ആദ്യപാതിയിൽ പ്രസിഡൻറ് പദം വഹിക്കുന്നത്. കോൺഗ്രസ് അംഗമാണ് വൈസ് പ്രസിഡൻറ്. ഭരണം അട്ടിമറിക്കാൻ മുസ്ലിംലീഗ് തയാറാവില്ലെന്നു തന്നെയാണ് കോൺഗ്രസ് കരുതുന്നത്. ജില്ല നേതൃത്വം പരിഹരിക്കട്ടെയെന്നാണ് പാർട്ടിയുടെ ഔദ്യോഗിക വിശദീകരണം. ലീഗ് പഞ്ചായത്ത് നേതൃത്വം കടുത്ത പ്രതിഷേധമുയർത്തുന്നുണ്ടെങ്കിലും കോൺഗ്രസുമായുള്ള ബന്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്ന് അവരും ആഗ്രഹിക്കുന്നില്ല. ചില കോൺഗ്രസ് നേതാക്കളോട് മാത്രമാണ് അവർക്ക് കടുത്ത വിയോജിപ്പ്. ലീഗ് പുറത്താക്കിയ പ്രവർത്തകരെ കോൺഗ്രസിലെടുത്ത് സംരക്ഷണം കൊടുക്കുന്ന നിലപാടാണ് അവർക്ക് അംഗീകരിക്കാൻ കഴിയാത്തത്. മുസ്ലിംലീഗി​െൻറ കൊടിമരത്തിൽനിന്ന് കൊടി അഴിച്ചുമാറ്റി കോൺഗ്രസി‍​െൻറ കൊടി സ്ഥാപിച്ചതോടെയാണ് ഇരുപാർട്ടികളും തമ്മിൽ കടുത്ത സംഘർഷമുണ്ടായത്. ഒന്നരവർഷം മുമ്പും ഇത്തരം സംഘർഷമുണ്ടായിരുന്നു. ലീഗി​െൻറ പ്രകടനത്തിലേക്ക് ബൈക്ക് ഓടിച്ചുകയറ്റിയെന്നായിരുന്നു അന്നത്തെ സംഘർഷത്തി​െൻറ തുടക്കം. അണികൾ മാനസികമായി അകന്ന സ്ഥിതിക്ക് അത് തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുമെന്നും പേരാമ്പ്ര ബ്ലോക്കിലെ യു.ഡി.എഫി​െൻറ ഏക തുരുത്തുകൂടി നഷ്ടമാവുമോ എന്ന ഭയവും നേതൃത്വത്തിനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.