കാഷ് കൗണ്ടർ സ്​റ്റോർ മുറിയായി: പണമടക്കാൻ വരുന്നവർക്ക് ദുരിതം

കുറ്റ്യാടി: വൈദ്യുതി ഒാഫിസിൽ പണമടക്കുന്ന മുറി സ്റ്റോർ റൂമാക്കിയതിനാൽ ഉപഭോക്താക്കൾക്ക് ദുരിതം. ആയിരക്കണക്കിനു ഉപഭോക്താക്കളുള്ള കുറ്റ്യാടി വൈദ്യുതി സെക്ഷൻ പരിധിയിൽ കേടാവുന്ന മീറ്ററുകൾ മുഴുവൻ സൂക്ഷിക്കുന്നത് ഈ മുറിയിലാണ്. നിരവധി ചാക്കുകൾ ഇവിടെ അട്ടിയിട്ടിരിക്കുന്നത് കാണാം. ബാക്കി സ്ഥലമാണ് പണമടക്കാൻ വരുന്നവർക്ക് നിൽക്കാനുള്ളത്. ഒറ്റ കൗണ്ടർ മാത്രമാണിപ്പോൾ പ്രവർത്തിക്കുന്നത്. ഉള്ളിൽ സ്ഥലം ഇല്ലാത്തതിനാൽ പലപ്പോഴും ഉപഭോക്താക്കളുടെ വരി പിന്നിലെ മുറ്റംവരെ നീളും. മീറ്ററുകൾ സൂക്ഷിക്കാൻ വേറെ മുറിയൊരുക്കണമെന്നും കാഷ് കൗണ്ടറിൽ കൂടുതൽ ഇരിപ്പിടങ്ങൾ സ്ഥാപിച്ച് പണം അടക്കാനെത്തുന്നവർക്ക് സൗകര്യം വർധിപ്പിക്കണമെന്നും ഉപഭോക്താക്കൾ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.