കോഴിക്കോട്: ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന 59ാമത് സംസ്ഥാന പോളിടെക്നിക് കോളജ് കായികമേളയിൽ തൃശൂർ വിമൻസ് പോളിടെക്നിക്കിന് കിരീടം. വനിത വിഭാഗം അത്ലറ്റിക്സിൽ 37 പോയൻറും ഗെയിംസിൽ 16 പോയൻറുമടക്കം 53 പോയൻറ് നേടിയാണ് തൃശൂരിെൻറ പെൺെകാടികൾ പുരുഷ കോളജുകളെ പിന്നിലാക്കി ഒാവറോൾ കിരീടം ചൂടിയത്. 50 പോയൻറ് നേടിയ അളഗപ്പനഗർ ത്യാഗരാജർ ഗവ. പോളി രണ്ടാം സ്ഥാനവും 43 പോയൻറ് നേടിയ ആലപ്പുഴ കാർമൽ പോളിടെക്നിക് മൂന്നാം സ്ഥാനവും നേടി. അതിലറ്റിക്സ് പുരുഷ വിഭാഗത്തിൽ 37 പോയൻറ് നേടി ത്യാഗരാജർ പോളിയാണ് ഒന്നാമതെത്തിയത്. 26 പോയൻറ് നേടിയ മീനങ്ങാടി ഗവ. പോളി രണ്ടാം സ്ഥാനവും 18 പോയൻറ് നേടി വള്ളിയോട് സെൻറ് മേരീസ് പോളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിത വിഭാഗം അതിലറ്റിക്സിൽ 20 പോയൻറ് നേടിയ എറണാകുളം വിമൻസ് പോളി രണ്ടാം സ്ഥാനവും 13 പോയേൻറാടെ ത്യാഗരാജർ പോളി മൂന്നാം സ്ഥാനവും േനടി. പുരുഷന്മാരിൽ മീനങ്ങാടി ഗവ. പോളിയിലെ ജസ്റ്റിൻ മത്തായിയും കെ.എച്ച്. യദു കൃഷ്ണയും വനിത വിഭാഗത്തിൽ തൃശൂർ വിമൻസ് പോളിയിലെ വിഷ്ണു പ്രീമയും വ്യക്തിഗത ചാമ്പ്യന്മാരായി. സമാപന ദിവസം പുരുഷന്മാരുടെ പോൾവാൾട്ടിൽ വള്ളിയോട് സെൻറ് മേരീസ് പോളിയിലെ എം.ജെ. ജുവിൻ മീറ്റ് റെക്കോഡോടെ സ്വർണം നേടി. 2001ൽ വലപ്പാട് എസ്.ആർ പോളിയിലെ വി.ആർ. രജിത്തിെൻറ പേരിലുള്ള 3.11 മീറ്റർ റെക്കോഡാണ് 3.22ൽ ജുവിൻ തിരുത്തിക്കുറിച്ചത്. 200 മീറ്ററിൽ പുരുഷ വിഭാഗത്തിൽ എഴുകൊനെ ഗവ. പോളിയിലെ വി. വിനായക് സ്വർണം നേടി. വനിത വിഭാഗത്തിൽ തൃപ്രയാര്‍ ശ്രീരാമ ഗവ. പോളിയിലെ കെ.എസ്. കൃഷ്ണ ശ്രുതിക്കാണ് സ്വർണം. 800 മീറ്ററിൽ പുരുഷ വിഭാഗത്തിൽ മീനങ്ങാടി ഗവ. പോളിയിലെ ടി.എസ്. മനുവും വനിതകളിൽ വിഷ്ണു പ്രീമയും സ്വർണംനേടി. ലോങ് ജംപിൽ പുരുഷ വിഭാഗത്തിൽ വള്ളിയോട് സെൻറ് മേരീസ് പോളിയിലെ എസ്. ഷഫിനും വനിതകളിൽ പയ്യന്നൂർ െറസിഡൻഷ്യൽ വിമൻസ് കോളജിലെ എം. ലാവണ്യയും സ്വർണം നേടി. ഡിസ്കസ് ത്രോയിൽ പുരുഷ വിഭാഗത്തിൽ കൊട്ടിയം ശ്രീ നാരായണ പോളിയിലെ ആർ.എ. അഭിരാമും, വനിതകളിൽ തൃശൂർ വിമൻസ് പോളിയിലെ എ.പി. ദീപ പ്രഭയും സ്വർണംനേടി. ട്രിപ്പിൾ ജംപിൽ പുരുഷ വിഭാഗത്തിൽ തിരൂരങ്ങാടി ഗവ. പോളിയിലെ പി. മഹേഷ് സ്വർണംനേടി. ജാവലിൻ ത്രോയിൽ തൃക്കരിപ്പൂർ ഗവ. പോളിയിലെ വി.വി. ജിതിൻ ലാലിനാണ് സ്വർണം. 10,000 മീറ്ററിൽ മീനങ്ങാടി ഗവ. പോളിയിലെ ജസ്റ്റിൻ മത്തായിയും 1500 മീറ്ററിൽ തിരൂരങ്ങാടി പോളിയിലെ എ. മുഹമ്മദ് സബീഹുമാണ് സ്വർണം കരസ്ഥമാക്കിയവർ. 4x400 മീറ്റർ റിലേ പുരുഷ വിഭാഗത്തിൽ അളഗപ്പനഗർ ത്യാഗരാജർ ഗവ. പോളിയും വനിതകളിൽ തൃശൂർ വിമൻസ് പോളിയും ജേതാക്കളായി. സമാപന ചടങ്ങിൽ കോഴിക്കോട് കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ സമ്മാനദാനം നിർവഹിച്ചു. വി. ശംസുദ്ദീൻ, എം. രാധാകൃഷ്ണൻ, എൻ. ശാന്തകുമാർ, കെ.വി. ബാബുരാജ്, പി.എം. ഷിനു, എം.സി. പ്രകാശൻ, എൻ. ശ്രീകുമാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.