മെഡിക്കൽ കോളജ് ശുചീകരണ തൊഴിലാളി സമരം ഒത്തുതീർപ്പാക്കണം- വെൽഫെയർ പാർട്ടി കോഴിക്കോട്: വർഷങ്ങളോളം മെഡിക്കൽ കോളജിൽ ശുചീകരണ തൊഴിലാളികളായി ജോലി ചെയ്തിട്ടും താൽക്കാലിക നിയമനമെന്ന പേരിൽ പിരിച്ചുവിട്ട നടപടി പിൻവലിച്ച് വീണ്ടും തൊഴിൽ നൽകണമെന്ന് വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി എ.പി. വേലായുധൻ ആവശ്യപ്പെട്ടു. കലക്ടറേറ്റിന് മുന്നിൽ കഴിഞ്ഞ എട്ട് ദിവസമായി സമരം നടത്തി വരുന്ന സമരക്കാരെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസൗകര്യങ്ങൾ മാത്രമുള്ള കാലത്ത് അതെല്ലാം സഹിച്ച് തുച്ഛവേതനത്തിന് ദീർഘകാലം ജോലി ചെയ്തവരെ പിരിച്ചുവിട്ട് സൗകര്യങ്ങളേറിയ കാലത്ത് വർധിച്ച വേതനനിരക്കിൽ പുതിയ ആളുകളെ നിയമിച്ചത് രാഷ്ട്രീയപ്രേരിതമാണെന്നും സമരത്തിന് പാർട്ടി പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല വൈസ് പ്രസിഡൻറുമാരായ ടി.കെ. മാധവൻ, പി.സി. മുഹമ്മദ് കുട്ടി, വനിതകൺവീനർ സുബൈദ കക്കോടി എന്നിവർ സംസാരിച്ചു. സതീഷ് പാറന്നൂർ സ്വാഗതവും കെ. കല്യാണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.