മേപ്പയൂർ: പഞ്ചായത്തിലെ കൊഴുക്കല്ലൂർ പാറകുടുമ്പിൽ ബാബു-സുനിത ദമ്പതികളുടെ ഏകമകൻ ഫിദൽ എസ്. ബാബുവിനായി ഒരുനാട് മുഴുവൻ കൈകോർക്കുകയാണ്. കെ.ജി.എം.എസ്.യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഫിദൽ തലച്ചോറിൽ നീർക്കെട്ട്, വളർച്ചക്കുറവ് എന്നിവക്ക് കാരണമാവുന്ന ഹൈഡ്രോ സഫാലസ് എന്ന രോഗബാധിതനാണ്. ജന്മനാരോഗബാധിതനായ ഫിദലിന് വർഷങ്ങൾ നീണ്ട ചികിത്സകളെ തുടർന്ന് ആറുവർഷം തുടരേണ്ട ഗ്രോത്ത് ഹോർമോൺ ചികിത്സയാണ് ഡോക്ടർമാർ ഇപ്പോൾ നിർേദശിച്ചിരിക്കുന്നത്. കഴിഞ്ഞ ഒന്നരവർഷമായി കൂലിപ്പണിക്കാരനായ ബാബു തെൻറ വരുമാനം മുഴുവനും ചികിത്സക്ക് വേണ്ടി വിനിയോഗിച്ചുവരുകയാണ്. നിർമാണം തുടങ്ങിെവച്ച വീടുപണി പൂർത്തീകരിക്കാനാവാതെ പാതിവഴിയിൽ നിലച്ച മട്ടാണ്. 23,000 രൂപയോളം ഒരു മാസത്തെ ചികിത്സക്ക് െചലവ് വരുന്നുണ്ട്. ഇനിയും നാലരവർഷക്കാലത്തോളം ഈ ചികിത്സ തുടരേണ്ടതുണ്ട്. ഇതിന് മാത്രം15 ലക്ഷത്തോളം രൂപ െചലവ് വരും. കൂലിവേല ചെയ്ത് കുടുംബം പോറ്റുന്ന ബാബുവിന് ഈ ഭാരിച്ച െചലവ് താങ്ങാവുന്നതിലപ്പുറമാണ്. ഈ സാഹചര്യത്തിലാണ് നാട്ടുകാർ ചേർന്ന് അമൽ ആസാദ് കണ്ണോത്ത് കൺവീനറും വാർഡ് മെംബർ കെ. ഉഷ ചെയർപേഴ്സണും സി.കെ. ശ്രീധരൻ മാസ്റ്റർ ട്രഷററും ആയി ചികിത്സസഹായകമ്മിറ്റി രൂപവത്കരിച്ച് ധനസമാഹരണം നടത്തിവരുന്നത്. ചികിത്സക്ക് ആവശ്യമായ തുക ഇനിയും കണ്ടെത്തേണ്ടതുണ്ട്. പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മിടുക്കനായ ഫിദലിെൻറ ചികിത്സ പൂർത്തീകരിക്കണമെങ്കിൽ നന്മ വറ്റാത്തവരുടെ സഹായം അനിവാര്യമാണ്. സഹായങ്ങൾ ചികിത്സസഹായ കമ്മിറ്റിയുടെ കെ.ഡി.സി ബാങ്ക് മേപ്പയൂർ ശാഖയിലെ 100421201020044 എന്ന അക്കൗണ്ട് നമ്പറിലേക്ക് അയക്കാം. IFS കോഡ്-KDCB0000042. വിദേശത്തുനിന്ന് പണമയക്കാൻ IFS കോഡ്-FDRL0SME001. അമൽ ആസാദ് (കൺവീനർ) 9048832322. കെ. ഉഷ (ചെയർപേഴ്സൺ) 9562592648.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.