കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഗുണ്ടാരാജ് അവസാനിപ്പിക്കണം -യൂത്ത് ലീഗ് കോഴിക്കോട്: ഭരണത്തിെൻറ തണലില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഗുണ്ടാരാജ് അവസാനിപ്പിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ക്രിമിനല്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തയാറായില്ലെങ്കില്‍ ബംഗാളിനും ത്രിപുരക്കും ശേഷമുള്ള ഇന്ത്യയിലെ അവസാനത്തെ കമ്യൂണിസ്റ്റ് സര്‍ക്കാറായി പിണറായി സര്‍ക്കാര്‍ മാറും. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിെൻറ കൊലപാതകക്കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണം. മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. നജീബ് കാന്തപുരം, അഡ്വ. സുല്‍ഫീക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങൾ, പി.എ. അഹമ്മദ് കബീർ, മുജീബ് കാടേരി, പി.ജി. മുഹമ്മദ്, ആഷിക്ക് ചെലവൂർ, എ.കെ.എം. അഷ്റഫ്, പി.പി. അന്‍വര്‍ സാദത്ത് എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതവും ട്രഷറര്‍ എം.എ. സമദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.