ദേശീയ സ്​കൂൾ കായിക മേള: മെഡൽ ജേതാക്കൾക്കുള്ള കുടിശ്ശിക നൽകാൻ ഉത്തരവ്​

കോഴിക്കോട്: ദേശീയ സ്കൂൾ കായിക ചാമ്പ്യൻഷിപ്പുകളിലെ മെഡൽ ജേതാക്കൾക്കുള്ള കുടിശ്ശിക നൽകാൻ സർക്കാർ ഉത്തരവ്. 2012-13 മുതൽ 2015-16 വരെയുള്ള നാലു വർഷങ്ങളിലെ കുടിശ്ശികയാണ് നൽകുന്നത്. അത്ലറ്റിക്സ്, വോളിബാൾ, ഫുട്ബാൾ, ബാസ്കറ്റ്ബാൾ, ചെസ്, നീന്തൽ തുടങ്ങിയ 15 ഇനങ്ങളിൽ പെങ്കടുത്ത് മെഡൽ നേടിയ 1244 പേർക്കാണ് കാഷ് അവാർഡ് നൽകുന്നത്. ആദ്യ മൂന്നു സ്ഥാനക്കാർക്ക് 25,000 രൂപ, 20,000 രൂപ, 15,000 രൂപ എന്നിങ്ങനെയാണ് പുരസ്കാരം നൽകുന്നത്. പരിശീലകർക്ക് 5000 രൂപയും നൽകും. വർഷങ്ങളായി മെഡൽ േജതാക്കൾക്കുള്ള കാഷ് അവാർഡ് മുടങ്ങിയതായി 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്ന് കുടിശ്ശിക വിതരണം ചെയ്യുമെന്ന് 2016ൽ തേഞ്ഞിപ്പലത്ത് നടന്ന സംസ്ഥാന സ്കൂൾ കായികോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉറപ്പുനൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.