ആശുപത്രി കെട്ടിടത്തിൽ അന്യസംസ്ഥാന തൊഴിലാളികളെ അനധികൃതമായി താമസിപ്പിക്കുന്നതായി പരാതി.

കക്കട്ടിൽ: അന്യസംസ്ഥാന തൊഴിലാളികളെ അനധികൃതമായി ആശുപത്രി കെട്ടിടത്തിൽ താമസിപ്പിക്കുന്നതായി പരാതി. ഇതുസംബന്ധിച്ച് പഞ്ചായത്ത് അധികൃതർക്കും ആരോഗ്യ വകുപ്പ് അധികൃതർക്കും പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്ന് പരിസരവാസികൾ പറയുന്നു. തൊട്ടടുത്ത കായക്കൊടി പഞ്ചായത്തിലുൾപ്പെടെ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ മന്ത് അടക്കമുള്ള പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോഴാണ് മൊകേരി കലാനഗറിലുള്ള ആരോഗ്യ വകുപ്പി​െൻറ പഴകി പൊളിഞ്ഞ സി.എച്ച്.സി സബ്സ​െൻററിൽ ഇരുപതോളം തൊഴിലാളികൾ പാർക്കുന്നത്. കെട്ടിടം പുനർ നിർമിക്കുന്നതിനായി എത്തിയ തൊഴിലാളികളാണിത്. പണി കരാറെടുത്തയാളുടെ സ്വാധീനം കാരണം ബന്ധപ്പെട്ടവർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും പരാതിയുണ്ട്. ഇതിനടുത്തുതന്നെ സ്വകാര്യ വ്യക്തി പണിയുന്ന കെട്ടിട സമുച്ചയത്തി​െൻറ പണിക്കെത്തിയ ബംഗ്ലാദേശ് സ്വദേശികൾ ഉൾപ്പെടെയുള്ള 50ഓളം പണിക്കാർ നിർമാണം നടന്നുകൊണ്ടിരിക്കുന്ന പ്രസ്തുത കെട്ടിടത്തിലും താമസിക്കുന്നുണ്ട്. ആവശ്യത്തിന് ശുചിമുറികളോ കക്കൂസോ ഇവിടങ്ങളിലില്ല. ഇതിനെതിരെ പ്രദേശവാസികൾ കർമസമിതിയുണ്ടാക്കിയിരിക്കുകയാണ്. മൊകേരി ഗവ. കോളജിൽ ശാസ്ത്രയാൻ പ്രദർശനത്തിന് ഇന്ന് തുടക്കമാവും കക്കട്ടിൽ: മൊകേരി ഗവ. കോളജിൽ രണ്ടു ദിവസം നീളുന്ന ശാസ്ത്രയാൻ മികവു പ്രദർശനത്തിന് ഇന്ന് തുടക്കമാവും. സംസ്ഥാനത്തെ 35 ഗവ. കോളജുകളിലെ പഠനസൗകര്യങ്ങളും ഗവേഷണ വകുപ്പുകളുടെ പ്രവർത്തനവും ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മികവ് എന്ന പേരിലുള്ള ശാസ്ത്രയാൻ പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ പദ്ധതി(റൂസ)യുടെ സാമ്പത്തിക സഹായത്തോടെയാണ് പരിപാടി നടത്തുന്നത്. ചരിത്രം, ഇംഗ്ലീഷ്, േകാമേഴ്സ്, ഗണിത ശാസ്ത്രം, പൗരസ്ത്യഭാഷ വകുപ്പുകൾ എന്നിവ ചേർന്നു നടത്തുന്ന ഗണിത ലാബ്, ഫിലിം ഫെസ്റ്റിവൽ, ചരിത്ര മ്യൂസിയം, സംരംഭകത്വ മേള, ചിത്രകല പ്രദർശനം, ജി.എസ്.ടി ശിൽപശാല, കരിയർ ഗൈഡൻസ് തുടങ്ങിയവ ശാസ്ത്രയാ​െൻറ ഭാഗമായി നടക്കും. ഇതിനു പുറമേ വിവിധ സർക്കാർ ഏജൻസികളുടെയും മറ്റും വൈവിധ്യമാർന്ന പ്രദർശനങ്ങളുമുണ്ടാവും. പ്രദർശനം സൗജന്യമായിരിക്കും. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ: പി.കെ. മീര, പ്രഫ. കെ.കെ. അഷ്റഫ്, പ്രഫ. എം.പി. സൂപ്പി, പ്രഫ. മുഹമ്മദ് അബ്ദുൽ ഖയ്യും, ഡോ. ദിനേശ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.