'ആരോഗ്യ ഇൻഷുറൻസ്​ നടപ്പാക്കുക'

കോഴിക്കോട്: ആരോഗ്യ ഇൻഷുറൻസ് പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് സ്റ്റേറ്റ് പെൻഷനേഴ്സ് ലീഗ് ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ആസാദ് വണ്ടൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് നാനാക്കൽ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് കളത്തിൽ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എം. ദാവൂദ്ഖാൻ, സംസ്ഥാന വൈസ് പ്രസിഡൻറ് കളത്തിൽ അഹമ്മദ്കുട്ടി, വി.പി. മൂസാൻകുട്ടി ഫാറൂഖി, കെ.വി. ഖാലിദ്, പി.വി. അബ്ദുറഹ്മാൻ, കെ.കെ. അബ്ദുൽ സത്താർ, ടി. അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികൾ: എം. ദാവൂദ്ഖാൻ (പ്രസി), പി.പി. മൂസാൻകുട്ടി ഫാറൂഖി, ഖാലിദ് മാസ്റ്റർ വടകര, സുബൈർ കൊടുവള്ളി, പി.സി. അഹമ്മദ്കുട്ടി ഹാജി (വൈ. പ്രസി), എം. മുഹമ്മദ് മുസ്തഫ (ജന. സെക്ര), ടി. അബ്ദുൽ ഖാദർ, കെ.കെ. അബ്ദുസ്സമദ്, വി.ടി. അബൂബക്കർ, പി.പി. അബ്ദുൽ ഖാദർ, എ.വി. അബൂബക്കർ (സെക്ര), പി.വി. അബ്ദുറഹ്മാൻ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.