വയോധികയുടെ വയറ്റിൽനിന്ന് എട്ട്​ കിലോ കൊഴുപ്പ് നീക്കം ചെയ്തു

ഓമശ്ശേരി: വർഷങ്ങളായി വയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടിയ അമ്പത്തിയെട്ടുകാരിക്ക് ആശ്വാസമായി ഓമശ്ശേരി ശാന്തി ഹോസ്പിറ്റൽ ജനറൽ ലാപ്റോസ്കോപ്പി വിഭാഗം. അംഗനവാടി ഹെൽപറായ വണ്ടൂർ സ്വദേശി ആസ്യ സുലൈമാ​െൻറ വയറ്റിൽനിന്ന് ആറു മണിക്കൂർ നീണ്ട സർജറിയിൽ എട്ട് കിലോ കൊഴുപ്പാണ് നീക്കം ചെയ്തത്. നടുവേദനയും മറ്റ് പ്രശ്നങ്ങളും കാരണം ഏറെ ബുദ്ധിമുട്ടിലായിരുന്നു ആസ്യ. ശാന്തി ഹോസ്പിറ്റലിലെ ജനറൽ ലാപ്റോസ്കോപ്പി വിഭാഗത്തിൽ ചികിത്സ തേടിയ ആസ്യക്ക് ഡോ. മുസ്തഫ അടിയന്തരമായി ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു. ഡോ. അലി അക്ബർ ഷാഫി, ഡോ. റിയാസ് എന്നിവരും ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.