എസ്.ഡി.പി.ഐ റോഡ് നിശ്ചലമാക്കൽ സമരം

കോഴിക്കോട്: ഇന്ധന വില വർധനവിനെതിരെ എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച 10 മിനിറ്റ് റോഡ് നിശ്ചലമാക്കൽ സമരം നഗരത്തിൽ നോർത്ത് മണ്ഡലം പ്രസിഡൻറ് അബ്ദുൽ ഖയ്യൂം ഉദ്ഘാടനം ചെയ്തു. രാവിലെ 9.30 മുതൽ 9.40 വരെയായിരുന്നു പ്രതിഷേധം. ഫറോക്ക്, വൈ.എം.സി.എ റോഡ്, വെങ്ങാലി, പന്തീരങ്കാവ്, കുറ്റിക്കാട്ടൂർ, കാരന്തൂർ, ചെറുവാടി, കാരശ്ശേരി, ഈങ്ങാപുഴ, പേരാമ്പ്ര, താമരശ്ശേരി, കൊടുവള്ളി, വട്ടോളി, നരിക്കുനി, കൂടത്തായി, പയ്യോളി, നാദാപുരം, അഴിയൂർ, വടകര, ഓർക്കാട്ടേരി, പുതുപ്പാടി, കുറ്റ്യാടി, ആയഞ്ചേരി, വില്യാപള്ളി തുടങ്ങി വിവിധ സ്ഥലങ്ങളിൽ റോഡ് ഉപരോധം നടന്നു. എസ്.ഡി.പി.ഐ ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി, ജനറൽ സെക്രട്ടറി നജീബ് അത്തോളി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.