പേരാമ്പ്ര ബൈപാസ്​ നിർമാണം വേഗത്തിലാക്കും

പേരാമ്പ്ര: പേരാമ്പ്ര ടൗണിനെ ഗതാഗത കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ ആവിഷ്ക്കരിച്ച ബൈപാസ് റോഡി​െൻറ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നിയോജക മണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലായിരുന്നു മന്ത്രിയുടെ നിർദേശം. ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് സംയുക്ത സർവേ ഇൗ മാസം ഒമ്പതിന് നടക്കും. പൊതുമരാമത്ത് നിരത്ത് വിഭാഗം, റോഡ്സ് ആൻഡ് ബ്രിഡ്ജസ് െഡവലപ്മ​െൻറ് കോർപറേഷൻ, റവന്യു ഉദ്യോഗസ്ഥർ, അധികാരികൾ എന്നിവർ തയാറാക്കുന്ന റിപ്പോർട്ട് മാർച്ച് 20ന് കലക്ടർക്ക് സമർപ്പിക്കും. പേരാമ്പ്ര- പയ്യോളി റോഡ് വികസന പ്രവൃത്തിയുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിയുടെ തൂണുകൾ ഉടൻ നീക്കാൻ നടപടികൾ ത്വരിതപ്പെടുത്തും. പേരാമ്പ്ര- ചെറുവണ്ണൂർ - ചാനിയംകടവ് റോഡി​െൻറ ടാറിങ് വിസ്തൃതി ഏഴു മീറ്ററാക്കുന്നതിന് എസ്റ്റിമേറ്റ് പുതുക്കി സമർപ്പിക്കാൻ യോഗം തീരുമാനിച്ചു. റോഡ് നിർമാണത്തിന് കിഫ്ബിയിൽ നിന്ന് 24 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 10.5 മീറ്റർ വീതിയിൽ റോഡിനായി സ്ഥലം ലഭ്യമായിട്ടുണ്ട്്. നെൽകർഷകരെ േപ്രാത്സാഹിപ്പിക്കാനായി ബന്ധപ്പെട്ട വകുപ്പുകൾ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി നിർദേശിച്ചു. കർഷകർക്കുള്ള സാമ്പത്തിക സഹായം കാലതാമസമില്ലാതെ കൃഷി വകുപ്പ്,- ആത്്മ എന്നിവ മുഖേന എത്തിക്കും. കരുവോട് ചിറ, ആവളപ്പാണ്ടി, വെളിയന്നൂർ ചെല്ലി എന്നീ കൃഷി മേഖലയുടെ പരിരക്ഷക്കായി വി.സി.ബിയും ബണ്ടും നിർമിക്കുന്നതിന് ജില്ല പഞ്ചായത്ത് 60 ലക്ഷം രൂപ നീക്കിവെച്ചിട്ടുള്ളതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. ആവളപ്പാണ്ടിയിലെ നെൽകൃഷി വിപുലീകരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കും. കൃഷിനാശം സംഭവിച്ച സ്ഥലങ്ങളിലെ നാശനഷ്ടങ്ങളുടെ കണക്കെടുത്ത് സമർപ്പിക്കാൻ കൃഷി ഓഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എ.ഡി.എം ടി. ജനിൽ കുമാർ, മന്ത്രിയുടെ അഡീഷനൽ ൈപ്രവറ്റ് സെക്രട്ടറി എം. സലീം, സ്പെഷൽ തഹസിൽദാർ എൻ. ബാലസുബ്രഹ്ണ്യൻ, വിവിധ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.