രാഗം വെബ്​സൈറ്റ്​ പ്രകാശനം

ചാത്തമംഗലം: എൻ.െഎ.ടി കാലിക്കറ്റി​െൻറ കലാ സാംസ്കാരികോത്സവമായ 'രാഗ'ത്തി​െൻറ ഒൗദ്യോഗിക വെബ്സൈറ്റ് ഡയറക്ടർ ഇൻചാർജ് േഡാ. എം.വി.എൽ.ആർ. ആഞ്ജനേയുലു ഉദ്ഘാടനം ചെയ്തു. കോളജ് കാമ്പസിൽ നടന്ന ചടങ്ങിലാണ് പ്രകാശനം. www.ragam.org.in എന്ന െവബ്സൈറ്റ് എൻ.െഎ.ടി വിദ്യാർഥികൾ തന്നെ രൂപകൽപന ചെയ്തതാണ്. രാഗത്തി​െൻറ ഭാഗമായി നടക്കുന്ന എല്ലാ പരിപാടികളുടെയും വർക്ക്ഷോപ്പുകളുടെയും രജിസ്ട്രേഷൻ ഇൗ വെബ്സൈറ്റിലൂടെ ചെയ്യാനാകും. മാർച്ച് 23, 24, 25 ദിവസങ്ങളിൽ നടക്കുന്ന ഫെസ്റ്റിൽ 'പാരമ്പര്യം'എന്ന വിഷയമാണ് മുന്നോട്ടുവെക്കുന്നത്. സ്റ്റുഡൻറ്സ് വെൽഫെയർ ഡീൻ ഡോ. ജി. ഉണ്ണികൃഷ്ണൻ, രാഗം കോഒാഡിനേറ്റർ ജോർജ് കെ. വർഗീസ്, കൽചറൽ അഫയേഴ്സ് സെക്രട്ടറി വിഷ്ണു വിജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.