കുതിരവട്ടം ആശുപത്രി അന്തേവാസികളുടെ ദന്ത ചികിത്സ ​െഎ.ഡി.എ ഏറ്റെടുക്കുന്നു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ ദന്ത ചികിത്സയുടെ പൂർണ ഉത്തരവാദിത്തം ഇന്ത്യൻ െഡൻറൽ അസോസിയേഷൻ ഏറ്റെടുക്കുന്നു. മാർച്ച് ആറിന് അന്താരാഷ്ട്ര ദന്ത ദിനാചരണത്തി​െൻറ ഭാഗമായാണ് പദ്ധതി തുടങ്ങുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രോഗികൾക്കായുള്ള മുഴുവൻ സജ്ജീകരണങ്ങളുമടങ്ങിയ ക്ലിനിക്ക് സ്ഥാപിച്ച് സൗജന്യ ചികിത്സ ലഭ്യമാക്കും. അന്തേവാസികൾക്ക് ദന്ത സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണ ക്ലാസും സംഘടിപ്പിക്കും. 'പ്രതിരോധമാണ് ചികിത്സയെക്കാൾ ഉത്തമം എന്ന ആശയം' മുൻനിർത്തി സംഘടിപ്പിക്കുന്ന 'പാൽപുഞ്ചിരി'പരിപാടി ജില്ലയിലെ 20000 അംഗൻവാടി കുരുന്നുകൾക്ക് പ്രയോജനം ലഭിക്കും വിധം വ്യാപിപ്പിക്കും. െഎ.ഡി.എ വനിത വിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ മാർച്ച് എട്ടിന് കേന്ദ്രസർക്കാറിന് കീഴിലെ 'ഫ്രീ ബേർഡ്' അഗതി മന്ദിരത്തിലെ പെൺകുട്ടികൾക്ക് സൗജന്യ ചികിത്സ നൽകും. വാർത്തസമ്മേളനത്തിൽ ഡോ. മെഹുൽ ആർ. മഹേഷ്, ഡോ. കെ.ആർ. ദിനേശ്, ഡോ. ആൻറണി തോമസ്, ഡോ. സുഷ, ഡോ. രൂപാലി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.