മാർച്ചിലെ റേഷൻ വിതരണം

കോഴിക്കോട്: ജില്ലയിലെ മുൻഗണന/മുൻഗണനേതര വിഭാഗങ്ങൾക്കുള്ള മാർച്ച് മാസത്തെ അരിയുടെയും ഗോതമ്പി​െൻറയും വിഹിതം മാർച്ച് 31 വരെ ബന്ധപ്പെട്ട റേഷൻ കടകളിൽനിന്ന് സ്റ്റോക്ക് ലഭ്യതക്കനുസരിച്ച് ലഭ്യമാകുമെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. എ.എ.വൈ കാർഡുടമകൾക്ക് കാർഡൊന്നിന് 30 കിലോ അരിയും അഞ്ചു കിലോ ഗോതമ്പും, മുൻഗണന കാർഡിലെ ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. മുൻഗണനേതര സബ്സിഡി വിഭാഗത്തിൽ ആളൊന്നിന് രണ്ടു കിലോ വീതം അരി രണ്ടു രൂപ നിരക്കിലും ഓരോ കാർഡിനും മൂന്ന് കിലോ ഫോർട്ടിഫൈഡ് ആട്ട ലഭ്യതയനുസരിച്ച് കിലോക്ക് 15 രൂപ നിരക്കിലും മുൻഗണനേതര നോൺ സബ്സിഡി വിഭാഗത്തിൽ കാർഡിന് രണ്ടു കിലോ ഭക്ഷ്യധാന്യം സ്റ്റോക്കനുസരിച്ച് അരി 8.90 രൂപ നിരക്കിലും ഗോതമ്പ് 6.70 രൂപ നിരക്കിലും മൂന്നു കിലോ ഫോർട്ടിഫൈഡ് ആട്ട ലഭ്യതയനുസരിച്ച് കിലോക്ക് 15 രൂപ നിരക്കിലും ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.