ഇൗ വേനലിലും വലിയ മേലാപ്പണിഞ്ഞ്​ വലിയങ്ങാടി

ഇൗ വേനലിലും വലിയ മേലാപ്പണിഞ്ഞ് വലിയങ്ങാടി കോഴിക്കോട്: മലബാറിലെ ഏറ്റവും വലിയ മൊത്തവ്യാപാര കേന്ദ്രമായ വലിയങ്ങാടിക്കുമുകളിൽ ഇത്തവണയും വലിയ മേലാപ്പുയർന്നു. കടുത്ത വേനൽചൂടിൽ കൈമെയ് മറന്ന് പണിയെടുക്കുന്ന തൊഴിലാളികൾക്കും വ്യാപാരികൾക്കും മലബാറി​െൻറ വിവിധഭാഗങ്ങളിൽ നിന്ന് അങ്ങാടിയിലെത്തുന്നവർക്കും തണലേകാനാണ് വലിയ മറഷീറ്റുകൾ കെട്ടിയത്. കഴിഞ്ഞദിവസം കനത്തചൂടിൽ രണ്ട് തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഇത്തവണ തണലൊരുക്കൽ പെെട്ടന്നാക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. കടുത്ത ചൂട് കാരണം പകൽ 12നും മൂന്നിനുമിടയിൽ തൊഴിലെടുക്കരുതെന്ന് സർക്കാർ ഉത്തരവുണ്ട്. വലിയങ്ങാടിയിൽ ഇൗ നേരങ്ങളിൽ ചരക്കിറക്ക് നിർത്തിെവച്ചാൽ വയനാടടക്കം ദൂെരദിക്കിലേക്കുള്ള ലോറികൾ രണ്ട് ദിവസം നിർത്തിയിടേണ്ടി വരും. ഇത് ഒഴിവാക്കി തൊഴിൽ സംരക്ഷിക്കുക എന്ന ലക്ഷ്യവും മേലാപ്പ് കെട്ടലിന് പിന്നിലുണ്ട്. അവധിദിവസമായ ഞായറാഴ്ച പുലർച്ച ആറുമുതൽ തൊഴിലാളികൾ ഒന്നിച്ചിറങ്ങിയാണ് 25 വലിയ ഷീറ്റുകൾ വിരിച്ചത്. വലിയങ്ങാടി മുഴുവൻ തണൽ വിരിക്കാൻ മൊത്തം 300 മീറ്ററിലേറെ വേണമെന്നാണ് കണക്ക്. ഞായറാഴ്ച തണലൊരുക്കാൻ മാത്രം 20,000 രൂപയിലേറെ ചെലവായി. തൊഴിലാളികൾ ചേർന്നാണ് ചെലവ് വഹിക്കുന്നത്. വ്യാപാരികളിൽ നിന്ന് അകമഴിഞ്ഞ സഹായവും ലഭിക്കുന്നുണ്ട്. 2015 മുതലാണ് വലിയങ്ങാടിയിൽ അട്ടിമറിവിഭാഗം കോഒാഡിനേഷൻ കമ്മിറ്റി ആഭിമുഖ്യത്തിൽ താൽക്കാലിക മേൽക്കൂര നിർമിച്ച് തുടങ്ങിയത്. അട്ടിമറിത്തൊഴിലാളിയായ പന്നിയങ്കര വലിയവീട്ടിൽ സുരേഷി​െൻറ ആശയം തൊഴിലാളികൾ ഏറ്റെടുക്കുകയായിരുന്നു. മിഠായിതെരുവിലെന്ന പോലെ പൈതൃകപദ്ധതിയിൽപെടുത്തി വാഹനസൗകര്യത്തോടെ നവീകരിച്ച് വലിയങ്ങാടിക്ക് മുകളിൽ സ്ഥിരം മേൽക്കൂര നിർമിക്കണമെന്ന ആവശ്യം ശക്തമാണ്. വലിയങ്ങാടിയുടെ പൈതൃകം നിലനിർത്തി നവീകരിക്കുന്നതി​െൻറ ഭാഗമായി 1.72 കോടി രൂപ ചെലവിൽ മേൽക്കൂര സ്ഥാപിക്കാനും ഇൗ േമൽക്കൂരയിൽ സൗരോർജ പ്ലാൻറുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാനുമായി തൊഴിലാളികൾ തയാറാക്കിയ പദ്ധതിരൂപരേഖ കഴിഞ്ഞദിവസം മേയർക്ക് നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.