ആറു ഗ്രാം ഹഷീഷുമായി കൊച്ചി സ്വദേശികൾ പിടിയിൽ

മാനന്തവാടി: ആറു ഗ്രാം ഹഷീഷുമായി മൂന്നു കൊച്ചി സ്വദേശികൾ കാട്ടിക്കുളത്ത് പിടിയിലായി. ഞായറാഴ്ച വൈകീട്ട് നാലോടെ എക്‌സൈസി​െൻറ വാഹന പരിശോധനയിലാണ് ഹഷീഷ് എക്സൈസ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് എറണാകുളം കടവന്ത്ര കണയന്നൂർ പ്രജിത്തിനെ (36) അറസ്റ്റ് ചെയ്തു. പ്രജിത്തും മറ്റു രണ്ടുപേരും കപ്പൽ ജോലിക്കാരാണ്. മൂന്നുപേരെയും പിടികൂടിയെങ്കിലും ഹഷീഷ് കൈവശമുണ്ടായിരുന്ന പ്രജിത്തി​െൻറ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കൂടെയുണ്ടായിരുന്ന രണ്ടുപേരെ പിന്നീട് വിട്ടയച്ചു. ഇവർ സഞ്ചരിച്ച ബെൻസ് കാറും പിടികൂടിയിട്ടുണ്ട്. എക്സൈസ് സി.ഐ. അനിൽ കുമാർ, ഇൻസ്പെക്ടർ കൃഷ്ണൻകുട്ടി, പ്രവൻറിവ് ഓഫിസർ ശശി, സിവിൽ ഓഫിസർമാരായ ബാലകൃഷ്ണൻ, അമൽദേവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.