ഒരുവട്ടംകൂടി അവർ ഒത്തുചേർന്നു; ഓർമകളുടെ തറവാട്ടുമുറ്റത്ത്

കോഴിക്കോട്: വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോം ഫോർ ബോയ്സി​െൻറ മുറ്റത്തുനിന്ന് പടി‍യിറങ്ങിയവർ ഒരിക്കൽകൂടി ഒത്തുചേർന്നു. 'നൊസ്റ്റാൾജിയ' എന്ന പേരിൽ നടത്തിയ സംഗമത്തിൽ മുതിർന്നവരും ചെറുപ്പക്കാരുമായ 250ലേറെ പേരാണ് പങ്കെടുത്തത്. ചിൽഡ്രൻസ് ഹോമിൽനിന്ന് ചിറകുവിടർത്തിയതിനുശേഷം സമൂഹത്തിലെ വിവിധ ഉന്നത മേഖലകളിൽ എത്തിയവരും സ്വസ്ഥമായി കുടുംബജീവിതം നയിക്കുന്നവരുമെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. ജീവിതാനുഭവങ്ങളും ഹോമിൽ താമസിക്കുന്ന കാലത്തുണ്ടായ ഓർമകളും പങ്കുവെച്ചപ്പോൾ വൈകാരികമായ മുഹൂർത്തങ്ങളാണ് കടന്നുപോയത്. അധ്യാപകരും പൊലീസുകാരും മറ്റ് ഉദ്യോഗസ്ഥരുമെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. ചിൽഡ്രൻസ് ഹോമിലെ കെയർടേക്കർമാരായ രണ്ടുപേരും ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിലെ രണ്ടു ജീവനക്കാരും ഇതേ ഹോമിൽ വളർന്നവരാണ്. പൂർവ അന്തേവാസി കൂട്ടായ്മയിലൂടെ തുടക്കമിട്ട മത്സരപ്പരീക്ഷകൾക്ക് തയാറെടുക്കുന്നതിനായുള്ള എക്സലൻസ് സ​െൻറർ, ബ്ലഡ് ഡോണേഴ്സ് ഫോറം എന്നിവയുടെ ഉദ്ഘാടനം സ്ഥാപനത്തിലെ മുൻ അന്തേവാസിയും എഴുത്തുകാരനുമായ ഡോ. ആർസു നിർവഹിച്ചു. നിർമല ഹോസ്പിറ്റൽ എം.ഡി സിസ്റ്റർ മരിയ ഫെർണാണ്ടസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ല എംപ്ലോയ്മ​െൻറ് ഓഫിസർ പി. രാജീവൻ കരിയർ ഗൈഡൻസ് ക്ലാസ് നൽകി. നിർമല നഴ്സിങ് കോളജി​െൻറ നേതൃത്വത്തിൽ രക്തഗ്രൂപ് നിർണയവും ആരോഗ്യ ബോധവത്കരണ ക്ലാസും നടന്നു. വൈകീട്ട് നടന്ന പൊതുസമ്മേളനം സബ്ജഡ്ജി എം.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി. ബിജുലാൽ അധ്യക്ഷത വഹിച്ചു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ (സായി) പരിശീലനം തേടുന്ന മുൻ അന്തേവാസി മണികണ്ഠന് സഹവാസികൾ സ്വരൂപിച്ച ധനസഹായം സ്ഥാപനത്തിലെ തങ്കപ്പൻ കൈമാറി. സൂപ്രണ്ട് ജോസഫ് റെബല്ലോ, സി.ഡബ്ല്യു.സി ചെയർമാൻ കെ. രാജൻ, ജില്ല സാമൂഹികനീതി ഓഫിസർ ഇൻചാർജ് പി. പരമേശ്വരൻ, ചൈൽഡ് ലൈൻ കോഒാഡിനേറ്റർ പി.പി. ഫെമിജാസ്, കെ. പ്രകാശൻ, പി.സി. സൽമ, സിദ്ദീഖ് ചുണ്ടക്കാടൻ, സതി, റസിയ, രാജാമണി, പ്രസീദ, അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.