നോർത്ത്​ കന്നൂരില്‍ ബി.ജെ.പി^സി.പി.എം സംഘര്‍ഷം

നോർത്ത് കന്നൂരില്‍ ബി.ജെ.പി-സി.പി.എം സംഘര്‍ഷം ഉള്ള്യേരി: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു. പരിക്കേറ്റ ഇരുവിഭാഗത്തിലുംപെട്ട പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. കന്നൂരില്‍നിന്ന് പ്രകടനമായി എത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ നോര്‍ത്ത് കന്നൂരിലെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസായ കൃഷ്ണപ്പിള്ള മന്ദിരത്തിനുനേരെ കല്ലെറിയാന്‍ ശ്രമിച്ചതായും പ്രവര്‍ത്തകരെ ആക്രമിച്ചതായും സി.പി.എം കേന്ദ്രങ്ങള്‍ അറിയിച്ചു. എന്നാല്‍, സംഘടിച്ചുനിന്ന സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനം കൈയേറി ആക്രമണം നടത്തുകയായിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു. സംഭവമറിഞ്ഞു രാത്രിതന്നെ അത്തോളി പൊലീസ് സ്ഥലത്തെത്തി. സി.പി.എം പ്രവര്‍ത്തകരായ ഇടവലത്ത് അജിത്ത്, ഇടവലത്ത് മീത്തല്‍ ബിനീഷ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബി.ജെ.പി പ്രവര്‍ത്തകരായ രാരോത്ത് മീത്തല്‍ അഖിൽ, ഒതയോത്ത് മീത്തല്‍ വിവേക് എന്നിവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതേസമയം, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മൂന്നു ദിവസത്തേക്ക് പ്രദേശത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നിരോധിച്ച് അത്തോളി പൊലീസ് ഇരുപാര്‍ട്ടികള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.