പേരാമ്പ്ര: നിരവധി കായികതാരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്ത ചക്കിട്ടപാറക്ക് കായിക ഭൂപടത്തിലുള്ള സ്ഥാനം സംബന്ധിച്ച് ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. ചക്കിട്ടപാറ സർവിസ് സഹകരണ ബാങ്കിെൻറ 60ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് കായിക മേഖലയിലെ പ്രഗല്ഭരെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്തുന്നത്. ഈ മാസം 11ന് രാവിലെ പത്തരക്ക് ബാങ്ക് ഓഡിറ്റോറിയത്തിലാണ് സെമിനാർ. നവീന സൗകര്യങ്ങളൊരുക്കി ചക്കിട്ടപാറയെ കായിക ഭൂപടത്തിെൻറ മുഖ്യധാരയിൽ എത്തിക്കുന്ന പദ്ധതികൾക്ക് സർക്കാർ സഹായത്തോടെ രൂപം നൽകി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നു പരിപാടിയുടെ സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ അധ്യക്ഷത വഹിച്ച ബാങ്ക് പ്രസിഡൻറ് ഇ.എസ്. ജെയിംസ് പറഞ്ഞു. ചക്കിട്ടപാറ ഗ്രാമീണ സ്പോർട്സ് അക്കാദമി കോച്ച് കെ.എം. പീറ്റർ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. ആൻറണി, ഷാജു സെബാസ്റ്റ്യൻ, രാജൻ വർക്കി, ബെന്നി കാരിത്തടത്തിൽ, ഷാജു മാളിയേക്കൽ, പി.എം. വേണുഗോപാൽ, കെ.പി.കെ. ചോയി, വി.പി. മുഹസിൻ, കെ.എം. ജോസ്, ബേബി കാപ്പുകാട്ടിൽ, സന്ദേശൻ പള്ളുരുത്തി, ഹനീഫ ചെമ്പ്ര, ബാങ്ക് സെക്രട്ടറി വി. ഗംഗാധരൻ, കെ.എം. ജോസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.