'ഐ.എസ്.എൽ മാതൃകയിൽ ബാസ്കറ്റ്ബാളിനും പ്രഫഷനൽ ലീഗ്​'

കോഴിക്കോട്: ഐ.എസ്.എൽ മാതൃകയിൽ ബാസ്കറ്റ്ബാളിനും പ്രഫഷനൽ ലീഗ് ആരംഭിക്കുമെന്ന് ബാസ്കറ്റ്ബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യ (ബി.എഫ്.ഐ) സെക്രട്ടറി ജനറൽ ചന്ദർ മുഖി ശർമ. സംസ്ഥാന കോളജ് ഗെയിംസിന് േകാഴിക്കോട് ദേവഗിരി കോളജിലെത്തിയപ്പോഴാണ് അേദ്ദഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇൗ വർഷം തന്നെ ലീഗ് ആരംഭിക്കാനാണ് ഉദ്ദേശ്യം. വിദേശ താരങ്ങളെ ഉൾപ്പെടുത്തുന്ന കാര്യത്തിലും ടീമുകളുടെ എണ്ണത്തെ സംബന്ധിച്ചും അടുത്ത സ്റ്റിയറിങ് കമ്മിറ്റിയിൽ തീരുമാനമുണ്ടാകും. ഹോം എവേ മത്സരങ്ങളുമായി നടത്തുന്ന കോളജ്, സ്കൂൾ ലീഗുകളുടെ ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. ഇൻറർനാഷനൽ ബാസ്കറ്റ്ബാൾ ഫെഡറേഷനും വേൾഡ് ബാസ്കറ്റ്ബാൾ കോച്ചസ് അസോസിയേഷനും അംഗീകരിച്ച പരിശീലന കരിക്കുലം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ നടപ്പാക്കും. രണ്ടുവർഷത്തിനുള്ളിൽ രാജ്യമൊട്ടാകെ ഏകീകൃതമായ ശാസ്ത്രീയ പരിശീലനം ഏർപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ചന്ദർ മുഖി കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.