മാർച്ചിനകം 7730 വീടുകൾ ലക്ഷ്യം കോഴിക്കോട്: സംസ്ഥാന സർക്കാറിെൻറ അഭിമാന പദ്ധതികളിലൊന്നായ ലൈഫ് മിഷനുകീഴിൽ മാർച്ച് 31നകം ജില്ലയിൽ ലക്ഷ്യമിട്ട 7730 വീടുകളിൽ 1619 എണ്ണത്തിെൻറ നിർമാണം പൂർത്തിയായതായി ജില്ലകലക്ടർ യു.വി. ജോസ് അറിയിച്ചു. 2294 വീടുകളുടെ ലിൻറൽ പ്രവൃത്തിയും 1801 എണ്ണത്തിെെൻറ മേൽക്കൂര നിർമാണവും പൂർത്തിയായി. ഇവയുൾപ്പെടെ 4095 വീടുകൾ ഉടൻ പൂർത്തിയാക്കാനാവും. നിർമാണത്തിെൻറ വിവിധഘട്ടങ്ങളിലുള്ള ബാക്കി വീടുകൾ കൂടി സമയബന്ധിതമായി പൂർത്തിയാക്കാൻ നിർവഹണ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന് കലക്ടർ നിർദേശിച്ചു. ലൈഫ് പദ്ധതി പുരോഗതി വിലയിരുത്തുന്നതിന് കലക്ടറുടെ ചേംബറിൽ ചേർന്ന ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും ബ്ലോക്ക് ഡെവലപ്മെൻറ് ഓഫിസർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലങ്ങളായി വിവിധ സർക്കാർ പദ്ധതികളിൽ സഹായം ലഭിച്ചിട്ടും പൂർത്തിയാക്കാനാവാത്ത വീടുകളുടെ പൂർത്തീകരണമാണ് ലൈഫ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ നിർവഹിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ, പട്ടികജാതി-വർഗ വകുപ്പുകൾ, ഫിഷറീസ് വകുപ്പ്, ന്യൂനപക്ഷക്ഷേമ വകുപ്പ് തുടങ്ങിയവ മുഖേന വീടുകൾ ലഭിച്ചിട്ടും പൂർത്തിയാക്കാൻ കഴിയാതെ കിടക്കുന്ന 7730 വീടുകളാണ് ജില്ലയിൽ കണ്ടെത്തിയത്. ഭവനരഹിതരായ എല്ലാവർക്കും പാർപ്പിടമൊരുക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ലൈഫ്. ലൈഫ് ജില്ല കൺവീനർ പി. രവീന്ദ്രൻ, ജില്ല കോഓഡിനേറ്റർ ജോർജ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.