പുഴയിൽ തടയണ നിർമിച്ച് വിദ്യാർഥികൾ

വാണിമേൽ: വേനലെത്തുന്നതിന് മുമ്പ് ജല സംരക്ഷണം ലക്ഷ്യംെവച്ച് വിദ്യാർഥികൾ പുഴയിൽ തടയണ നിർമിച്ചു. വാണിമേൽ എം.യു.പി സ്കൂൾ വിദ്യാർഥികളാണ് വാണിമേൽ പുഴയിൽ തടയണ നിർമിച്ചത്. പിഞ്ചുവിദ്യാർഥികൾ അടക്കം തടയണ നിർമാണത്തിനെത്തിയതോടെ നാട്ടുകാരും പങ്കാളികളായി. ജനകീയപങ്കാളിത്തം കൂടിയായതോടെ നിർമാണ പ്രവർത്തനങ്ങൾ ഉത്സവാന്തരീക്ഷത്തിലാണ് നടന്നത്. നൂറിൽപരം വിദ്യാർഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. വാർഡ് അംഗം എം.കെ. മജീദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജലീൽ ചാലക്കണ്ടി, ടി. ഹൈദർ, വി.എൻ. ഷീജ, ടി.പി. സറീന, എം. ശ്രീജേഷ്, കെ. അബ്ദുൽ ലത്തീഫ്, സുരേഷ് ബാബു, കെ. അലി എന്നിവർ നേതൃത്വം നൽകി. 'മയക്കുമരുന്ന് ഉപയോഗം; അധ്യാപകരും രക്ഷിതാക്കളും ജാഗ്രത പുലർത്തണം' നാദാപുരം : മയക്കുമരുന്ന് ഉപയോഗം ഭീതിജനകമായ അവസ്ഥയിലാണെന്നും പ്രാഥമിക വിദ്യാലയങ്ങള്‍ മുതല്‍ അധ്യാപകരും രക്ഷിതാക്കളും നല്ല ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി. സദാനന്ദന്‍. കല്ലാച്ചി പ്രോവിഡന്‍സ് സ്കൂളില്‍ നാട്ടുകാരും രക്ഷിതാക്കളും ഒത്തുചേര്‍ന്ന 'റൂട്സ് -2018' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മിഠായികളും നാവില്‍ ഒട്ടിക്കുന്ന സ്റ്റിക്കറുകളുമായി നാട്ടിൻപുറങ്ങളിലെ വിദ്യാലയങ്ങളില്‍ പോലും മയക്കുമരുന്ന് മാഫിയകളുടെ വേരുകള്‍ ആഴ്ന്നിറങ്ങിയതായി അദ്ദേഹം വ്യക്തമാക്കി. പി.ടി.എ പ്രസിഡൻറ് കെ.കെ. ശ്രീജിത് അധ്യക്ഷത വഹിച്ചു. കെ. ഗംഗാധരന്‍, വി.വി. ബാലകൃഷ്ണന്‍, രവീഷ് വളയം എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക സി. ബീന സ്വാഗതവും ഷര്‍മിള നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.