സ്വാഭിമാൻ പദ്ധതി: ഇൻഷുറൻസ്​ പരിരക്ഷ പാസ്​ വിതരണം ആരംഭിച്ചു

കോഴിക്കോട്: ജില്ല ഭരണകൂടത്തി​െൻറ പദ്ധതിയായ സ്വാഭിമാൻ സൊസൈറ്റിയിലെ തൊഴിലാളികൾക്കായി ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു. തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ കൂപ്പൺ വിതരണം ജില്ല കലക്ടർ യു.വി. ജോസ് നിർവഹിച്ചു. തെങ്ങുകയറ്റ, കെട്ടിട നിർമാണത്തൊഴിലാളികൾക്ക് അപകടം സംഭവിച്ചാൽ ഇൻഷുറൻസ് പദ്ധതിയിലൂടെ 11 ലക്ഷം രൂപ വരെ ലഭിക്കാനുള്ള സൗകര്യമുണ്ട്. സ്വാഭിമാൻ പദ്ധതിയിലുൾപ്പെടുത്തി തൊഴിലാളികൾക്ക് അപകടങ്ങളിൽ നിന്ന് രക്ഷനേടാനുള്ള പരിശീലനപരിപാടികളും യോഗ, കളരി അഭ്യാസങ്ങളും പരിശീലിപ്പിക്കുന്നുണ്ട്. പദ്ധതിയിൽ അംഗത്വം നേടുന്നതിനായി 0495 2372666 എന്ന നമ്പറിൽ രജിസ്േട്രഷൻ നടത്താം. ഓരോ പ്രദേശങ്ങളിെലയും തെങ്ങുകയറ്റ തൊഴിലാളികളെ സ്വാഭിമാൻ പദ്ധതിയിലുൾപ്പെടുത്തുന്നതിന് െറസിഡൻറ്സ് അസോസിയേഷനുകൾ നേതൃത്വം നൽകണമെന്ന് ജില്ല കലക്ടർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.