എല്ലാ ജില്ലകളിലും കരിയർ ഗൈഡൻസ്​ സെൻററുകൾ തുടങ്ങും ^മന്ത്രി

എല്ലാ ജില്ലകളിലും കരിയർ ഗൈഡൻസ് സ​െൻററുകൾ തുടങ്ങും -മന്ത്രി കോഴിക്കോട്: അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് വിവിധ മേഖലകളിൽ പരിശീലനം നൽകുന്ന കരിയർ െഡവലപ്മ​െൻറ് സ​െൻറർ എല്ലാ ജില്ലകളിലും തുടങ്ങുമെന്ന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ. പേരാമ്പ്ര കരിയർ ഡെവലപ്മ​െൻറ് സ​െൻററിൽ കമ്പനി കോർപറേഷൻ അസിസ്റ്റൻറ് േഗ്രഡ് പി.എസ്.സി പരീക്ഷ പരിശീലനവും ഇംഗ്ലീഷ് കമ്യൂണിക്കേഷൻ െഡവലപ്മ​െൻറ് േപ്രാഗ്രാമും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യമേഖലയുടെ സഹകരണത്തോടെ ഉൽപാദനപരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടുന്നത്. അക്കാദമിക് പഠനത്തിന് പുറമെയുള്ള മികച്ച തൊഴിൽ നൈപുണ്യം കരിയർ ഡവലപ്മ​െൻറ് സ​െൻററുകളിലൂടെ ലഭ്യമാക്കും. സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങളിലേക്ക് നിയമനത്തിന് സഹായകമാവുന്ന എംപ്ലോയബിലിറ്റി സ​െൻററുകൾ നാല് ജില്ലകളിൽ കൂടി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡൻറ് എ.സി. സതി അധ്യക്ഷത വഹിച്ചു. പേരാമ്പ്ര മണ്ഡലം വികസന സമിതി ജനറൽ കൺവീനർ എം. കുഞ്ഞമ്മദ് മാസ്റ്റർ, മേഖല എംപ്ലോയ്മ​െൻറ് ഡെപ്യൂട്ടി ഡയറക്ടർ മോഹൻ ലൂക്കോസ്, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.ടി. ശേഖർ, മൊകേരി ഗവ. കോളജ് ഇംഗ്ലീഷ് വകുപ്പ് മേധാവി ഡോ.കെ. അരുൺലാൽ, ജില്ല എംപ്ലോയ്മ​െൻറ് ഓഫിസർ സി.ജി. സാബു, കരിയർ ഡെവലപ്മ​െൻറ് സ​െൻറർ മാനേജർ പി. രാജീവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.