യു.ഡി.എഫ്​ രാപകൽ സമരത്തിന്​ നാളെ തുടക്കം

കോഴിക്കോട്: കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ യു.ഡി.എഫ് നടത്തുന്ന രാപകൽ സമരത്തിനുള്ള ഒരുക്കം പൂർത്തിയായതായി ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് മൂന്ന്, നാല് തീയതികളിൽ 13 നിയോജക മണ്ഡലങ്ങളിലും സമരം നടക്കും. മൂന്നിന് രാവിലെ 10ന് തുടങ്ങുന്ന പരിപാടിയിൽ കേന്ദ്ര സർക്കാറി​െൻറ കോർപറേറ്റ് ഫാഷിസ്റ്റ് അനുകൂല നിലപാടുകൾക്കെതിരെയും എൽ.ഡി.എഫ് സർക്കാറി​െൻറ അറുകൊല രാഷ്ട്രീയത്തിനെതിരെയും പ്രതിഷേധം ഉയരും. വാർത്തസമ്മേളനത്തിൽ യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ. പി. ശങ്കരൻ, കൺവീനർ എം.എ. റസാഖ് മാസ്റ്റർ, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, പി. വീരാൻകുട്ടി, മനോജ് ശങ്കരനല്ലൂർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.