ഫിസിയോ തെറപ്പിസ്​റ്റുകളുടെ കലക്​ടറേറ്റ്​ മാർച്ച്​

കോഴിക്കോട്: കേരളത്തിൽ ഫിസിയോതെറപ്പി കൗൺസിൽ രൂപവത്കരിക്കാൻ സാധിക്കില്ലെന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും ഫിസിയോതെറപ്പിസ്റ്റുകളുടെ സ്വതന്ത്ര പ്രാക്ടീസ് തടഞ്ഞ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും കേരള അസോസിയേഷൻ ഫോർ ഫിസിയോതെറപ്പിസ്റ്റ് കോഒാഡിനേഷ​െൻറ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കെ.എ.പി.സി ജന. സെക്രട്ടറി ഡോ. ഹമീദ് റിയാസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡോ. പ്രശാന്ത് നമ്പ്യാർ, ഡോ. ശരത്, ഡോ. സനൽ, ഡോ. അരുൺ കൃഷ്ണൻ, ഡോ. സജീവൻ, ഡോ. നിഷാന്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.