ഉത്സവക്കാലം പത്മേട്ട​െൻറ കൊയ്​ത്തുകാലം

നന്മണ്ട: ഉത്സവക്കാലം പത്മേട്ട​െൻറ കൊയ്ത്തുകാലമാണ്. നാട്ടിൻപുറങ്ങളിലെയും നഗരങ്ങളിലെയും ഉത്സവക്കൊടികൾ നിർമിക്കുന്നത് പത്മനാഭനെന്ന തയ്യൽക്കാര​െൻറ കരവിരുതിലാണ്. നന്മണ്ടയിലെ തെയ്യം തിറയാട്ട കുടുംബമായ പാണ്ടിക്കോട്ട് കുഞ്ഞിരാമനെന്ന തെയ്യം കലാകാര​െൻറ മകനായ ചെറുവോട്ട് പത്മനാഭനാണ് നേർച്ചക്കാരായ ഭക്തർക്ക് കൊടി തയ്ച്ചു നൽകുന്നതിൽ വ്യാപൃതനാകുന്നത്. ഇതിനകം തന്നെ 50000ത്തോളം കൊടികൾ പത്മനാഭ‍​െൻറതായി വിവിധ ക്ഷേത്രാങ്കണങ്ങളിൽ ഉത്സവക്കാഴ്ചകളായിട്ടുണ്ട്. മണ്ഡലകാലം അവസാനിക്കുന്നതോടെ കാവുകളിൽ ഉത്സവം ആരംഭിക്കും. വിഷു ആഘോഷം വരെ ഇത് തുടരും. ഇൗ വേള പത്മേട്ടന് വിശ്രമമെന്തെന്നറിയാത്ത രാപ്പകലുകളാണ്. വളരെ ചെറുപ്പത്തിലേ പുനൂരിലെ പുതുക്കുടി ഭാസ്കരനിൽനിന്നാണ് തയ്യൽവേല പഠിച്ചത്. പത്മനാഭ​െൻറ കൊടിതന്നെ വേണമെന്ന് നിർബന്ധമുള്ളവർ ഇപ്പോഴും ജില്ലക്കകത്തുനിന്നും പുറത്തുനിന്നും നന്മണ്ട 13ലെത്തുന്നു. പൂജ സ്റ്റോറിൽ വിൽപനക്ക് എത്തുന്ന കൊടികളെക്കാൾ പത്മ​െൻറ കൊടികളാണ് വിശ്വാസികൾക്ക് ഇഷ്ടം. മൂന്നു മുളം തൊട്ട് 101 മുളം വരെയുള്ള കൊടികളും ക്ഷേത്രങ്ങളിലെ കൊടിയേറ്റത്തിനുള്ള കൊടികളും തയ്ച്ചിട്ടുണ്ട്. പിതാവ് കുഞ്ഞിരാമ​െൻറ കൂടെ തിറയാട്ടക്കാരനായിരുന്നു പത്മനാഭനും. ശാരീരിക അവശത വന്നതോടെയാണ് തിറയാട്ടത്തിൽനിന്നും മാറി പൂർണമായും തയ്യൽ വേലയിലേക്ക് വന്നത്. കൊടിയുണ്ടാക്കാൻ വേണ്ട അസംസ്കൃത വസ്തുക്കളുടെ വില ഒാരോ വർഷവും കുതിച്ചുയരുന്നത് ഇൗ മേഖലയെ സാരമായി ബാധിക്കുന്നുണ്ടെന്നും പത്മൻ പറയുന്നു. ഒരു മുളം കൊടിക്ക് ഇപ്പോൾ 190 രൂപ മുതൽ 200 രൂപ വരെ മുടക്കുമുതൽ വരും. ദേവീദേവന്മാർക്ക് വേണ്ട തോരണങ്ങളാണ് തയ്ക്കുന്നത്. വിശ്വാസികൾ ഒാർഡർ ചെയ്യുന്നതിനനുസരിച്ച് കൊടികൾ തയ്ക്കുന്നു. തിറയാട്ടത്തിൽനിന്ന് പിന്മാറിയെങ്കിലും തിറയാട്ടത്തിന് മേക്കപ്പിടാൻ സഹോദരങ്ങളുടെ കൂടെ പോകുന്നു. പ്രശസ്ത തെയ്യം കലാകാരൻ പി.ബി. ചെറുവോട് സഹോദരനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.