വളയിൽ ബീച്ചിൽ ഹൈമാസ്​റ്റ്​ ലൈറ്റിന്​ എത്രനാൾ കാത്തിരിക്കണം?

നന്തിബസാർ: 40ൽപരം മത്സ്യബന്ധന വള്ളങ്ങളും 125ലധികം മത്സ്യത്തൊഴിലാളികളും ജോലിചെയ്യുന്ന കടലൂരിലെ വളയിൽ കടപ്പുറത്ത് ഹൈമാസ്‌റ്റ് ലൈറ്റ് സ്ഥാപിക്കാൻ പ്രദേശവാസികൾ മുറവിളികൂട്ടാൻ തുടങ്ങിയിട്ട് നാളുകളേറെയായി. പാതി രാത്രിയിൽ രണ്ടുമണിക്കും മൂന്നുമണിക്കും ഇടയിലാണിവിടെ മത്സ്യബന്ധനത്തിനായി വള്ളങ്ങൾ കടലിലിറക്കുന്നത്. വെളിച്ചക്കുറവ് കാരണം തൊഴിലാളികൾ ബുദ്ധിമുട്ടിലാണ്. പേരിനൊരു ബൾബ് വൈദ്യുതിക്കാലിൽ ഇടംതേടിയെങ്കിലും മിക്കവാറും ദിവസങ്ങളിൽ മിഴിതുറക്കാറില്ലെന്നാണ് പരാതി. എല്ലാ മുക്കിലും മൂലയിലും ഹൈമാസ്‌റ്റ് ലൈറ്റ്സ്ഥാപിച്ചെങ്കിലും ഈ പ്രദേശത്തോട് എന്തിനിത്ര അയിത്തമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. സ്വന്തമായി കളിസ്ഥലമില്ലാത്ത പഞ്ചായത്തായിട്ടും ഏക്കർകണക്കിന് സ്ഥലം തരിശ്ശായി കിടന്നിട്ടും തിരിഞ്ഞുനോക്കാതെ പഞ്ചായത്തും എം.എൽ.എയും രാഷ്ട്രീയം കളിക്കുകയാണെന്നും ഗ്രാമപഞ്ചായത്തിന് ലഭിക്കുന്ന വരുമാനങ്ങളിൽ കൂടുതൽ ലഭിക്കുന്ന പ്രദേശമായിട്ടുകൂടി നന്തി മുതൽ കോടിക്കൽവരെയുള്ള പ്രദേശങ്ങളെ വികസനപരമായി വിവേചനം കാണിക്കുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്. അക്കാദമിക് മാസ്റ്റർപ്ലാൻ പ്രകാശനവും രക്ഷിതാക്കൾക്കുള്ള ശിൽപശാലയും നന്തിബസാർ: വൻമുഖം കോടിക്കൽ എ.എം.യു.പി സ്കൂൾ രക്ഷിതാക്കൾക്കുള്ള ശിൽപശാലയും അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് യൂസഫ് ദാരിമി അധ്യക്ഷത വഹിച്ചു. മാനേജ്മ​െൻറ് പ്രതിനിധി വി.കെ. ഇസ്മായിൽ, സ്കൂൾ അഡ്മിനിസ്‌ട്രേറ്റർ സി.പി. അബ്ദുൽറസാക്ക്, ഹെഡ്മാസ്റ്റർ കെ. സുരേഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി എ. മൊയ്‌തീൻ എന്നിവർ സംസാരിച്ചു. ഒ. സനിൽകുമാർ, യൂസുഫ് എരനോത്ത് എന്നിവർ ക്ലാസെടുത്തു. എൻ.കെ. സുരേഷ് സ്വാഗതവും ഇ.കെ. സഹീറ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.