ജി.എസ്​.ടി ഭവനിലേക്ക്​ പ്രതിഷേധ മാർച്ച്​ 15ന്​

ബാലുേശ്ശരി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വുഡ്്ക്രാഫ്റ്റ് ഒാണേഴ്സ് വെൽെഫയർ ഒാർഗനൈസേഷൻ ഒാഫ് കേരളയുടെ (ഡബ്ല്യൂ.ഒ.കെ) ആഭിമുഖ്യത്തിൽ മാർച്ച് 15ന് ജി.എസ്.ടി ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. മരാധിഷ്ഠിത ഉൽപന്നങ്ങളെ ആഡംബര വസ്തുവിൽനിന്ന് ഒഴിവാക്കി അവശ്യവസ്തുവായി നിലനിർത്തുക, ജി.എസ്.ടി അഞ്ചു ശതമാനമാക്കി കുറക്കുക, 10 എച്ച്.പി വരെയുള്ള മരാധിഷ്ഠിത വ്യവസായ സ്ഥാപനങ്ങളെ േഫാറസ്റ്റ് എൻ.ഒ.സിയിൽനിന്ന് ഒഴിവാക്കുക എന്നിവയാണ് ആവശ്യങ്ങൾ. എ.കെ. രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഭരതൻ പുത്തൂർവട്ടം, പി. ശ്രീധരൻ, കൃഷ്ണൻകുട്ടി പുത്തൂർമഠം, സി.പി. കിഷോർ, കെ. രാജൻ, ശശി മണ്ണൂർ, ഷാജി നെല്ലളം, കെ. ബാബു, സുനിൽകുമാർ മുക്കം എന്നിവർ സംസാരിച്ചു. പനങ്ങാട് പഞ്ചായത്ത് മാലിന്യമുക്തമാക്കുന്നു ബാലുശ്ശേരി: ക്ലീൻ പനങ്ങാട്, ഗ്രീൻ പനങ്ങാട് മുദ്രാവാക്യമുയർത്തി പനങ്ങാട് ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പദ്ധതി നടപ്പാക്കുന്നു. പഞ്ചായത്തിലെ ഒാരോ വാർഡിലെയും വീടുകളിലുള്ള ഉപയോഗശൂന്യമായ വസ്തുക്കളായ പ്ലാസ്റ്റിക്, തുണികൾ, ഗ്ലാസുകൾ, കുപ്പികൾ എന്നിവ ശേഖരിച്ച് വേർതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഹരിത കർമസേനയുടെ പ്രവർത്തേനാദ്ഘാടനം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വേട്ടാളി ബസാർ കൃഷിഭവൻ പരിസരത്ത് കലക്ടർ യു.വി. ജോസ് നിർവഹിക്കും. ഒാഫിസ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭയും നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി അധ്യക്ഷത വഹിക്കും. ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.കെ. അരവിന്ദാക്ഷൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഉസ്മാൻ, അംഗം സി.പി. സബീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.