എകരൂല്‍: പൂനൂര്‍ 'അല സാഹിത്യവേദി'യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അക്ഷരോത്സവത്തിന് വെള്ളിയാഴ്ച പൂനൂരില്‍ തുടക്കമാവും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പുസ്തകമേളയില്‍ കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 10ന് ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് സാംസ്‌കാരിക സമ്മേളനം പുരുഷന്‍ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.ഇ.എൻ. കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് 7.30ന് 'ട്രിപ്പിള്‍ ഫൈവ് ബാന്‍ഡ്' ഫ്യൂഷന്‍ സംഗീതപരിപാടി അവതരിപ്പിക്കും. ശനിയാഴ്ച വൈകീട്ട് നാലിന് കവിയരങ്ങ്, കഥയരങ്ങ് എന്നിവ ഗാനരചയിതാവ് ബാപ്പു വാവാട് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 10ന് പൂനൂര്‍ പുഴ നശീകരണത്തിനെതിരെ ചിത്രകാരന്മാരുടെ പ്രതിഷേധ വരയും ചിത്രപ്രദര്‍ശനവും നടക്കും. വൈകീട്ട് നാലിന് സാംസ്‌കാരിക സംഗമത്തില്‍ പൂനൂര്‍ കെ. കരുണാകരൻ, കാനേഷ് പൂനൂര്‍, നവാസ് പൂനൂര്‍, അഹമ്മദ്കുട്ടി ഉണ്ണികുളം എന്നിവര്‍ പങ്കെടുക്കും. വൈകീട്ട് ഏഴിന് സ്മൃതിമധുരം സംഗീതസന്ധ്യ ഹസീബ് പൂനൂര്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.