കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്​റ്റിൽ

കോഴിക്കോട്: ഇതര സംസ്ഥാനങ്ങളിൽനിന്ന് നഗരത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ കണ്ണിയെ അഞ്ചു കിലോ കഞ്ചാവ് സഹിതം പൊലീസ് അറസ്റ്റുചെയ്തു. ഒഡിഷ ഗജപതി ജില്ലയിലെ ബീരിക്കോട് സ്വദേശി സുമന്ത് നായിക്കിനെയാണ് (25) നടക്കാവ് പൊലീസ് അറസ്റ്റുെചയ്തത്. നഗരത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ ലഹരിവസ്തുക്കൾ എത്തിക്കുന്നു എന്ന വിവരത്തി​െൻറ അടിസ്ഥാനത്തിൽ നോർത്ത് അസി. കമീഷണർ ഇ.പി. പൃഥ്വിരാജി​െൻറ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചൊവ്വാഴ്ച കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പരിസരത്തുെവച്ചാണ് ഇയാളെ അറസ്റ്റുചെയ്തത്. പ്രതി കഴിഞ്ഞവർഷം കേരളത്തിലെ വിവിധ ജില്ലകളിൽ ജോലി ചെയ്തിരുന്നു. പിന്നീട് നാട്ടിലേക്ക് തിരിച്ചുേപായെങ്കിലും കഞ്ചാവ് കടത്തിലേക്ക് തിരിയുകയായിരുന്നു. ഇയാളുടെ കൂട്ടാളികളെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരുകയാണ്. നടക്കാവ് സി.െഎ ടി.കെ. അഷ്റഫ്, എസ്.െഎ സജീവ്, ജൂനിയർ എസ്.െഎ സജീർ, സി.പി.ഒ ബിജു, ക്രൈം സ്ക്വാഡ് അംഗങ്ങളായ മുഹമ്മദ് ഷാഫി, സജി, അഖിലേഷ്, പ്രപിൻ, നിജിലേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതി റിമാൻഡ് െചയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.