ദേശീയ വോളി: പതിനായിരങ്ങൾക്ക്​ ആഹ്ലാദമേകി കേരളത്തിന്​ കിരീടം

കോഴിക്കോട്: ഫുട്ബാളിനെ മാത്രമല്ല വോളിബാളിനെയും നെഞ്ചേറ്റുന്നവരാണ് കോഴിക്കോട്ടുകാരെന്ന് തെളിയിക്കുന്നതായിരുന്നു ദേശീയ വോളി ഫൈനൽ മത്സരം. ശക്തരായ റെയിൽവേസിനെതിരെ കേരള ടീമുകളുടെ കലാശപ്പോര് കാണാൻ ജില്ലക്കകത്തും പുറത്തു നിന്നുമായെത്തിയത് പതിനായിരങ്ങളാണ്. മുൻതാരങ്ങളും ആരാധകരുമടക്കം സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സ​െൻററിലെ താൽക്കാലിക ഇൻഡോർ സ്റ്റേഡിയത്തിന് ഉൾക്കൊള്ളാവുന്നതിലുമധികം ജനമാണ് ഒഴുകിയെത്തിയത്. കേരളം നേടിയ ഒാരോ പോയൻറിനും ഗാലറിയിൽനിന്ന് വലിയ കൈയടിയാണ് ലഭിച്ചത്. കേരളത്തിനായി െകാടിപിടിച്ചും വിസിൽ വിളിച്ചും ആരാധകർ സ്റ്റേഡിയത്തെ പ്രകമ്പനംകൊള്ളിച്ചു. കേരള പുരുഷന്മാർ റെയിൽവേയോട് ആദ്യ സെറ്റ് അടിയറവു വെച്ചതിനുശേഷം ശക്തമായി തിരിച്ചുവന്നത് കാണികളെ കൂടുതൽ ആവേശത്തിലാക്കി. സീനിയർ താരം വിബിൻ ജോർജി​െൻറയും യുവതാരം അജിത്ത് ലാലി​െൻറയും പ്രകടനത്തിനാണ് കൂടുതൽ ആരാധകപിന്തുണ ലഭിച്ചത്. ഉദ്ഘാടന ചടങ്ങിൽ സംഘാടകരുെട അവഗണന നേരിട്ട മുൻ താരം ടോം ജോസഫിനെ സമാപന ചടങ്ങിലേക്ക് ക്ഷണിച്ച് സംഘാടകരും ഫോമിലായി. ആരാധകർ എഴുന്നേറ്റുനിന്നാണ് േടാമിനെ സ്റ്റേഡിയത്തിലേക്ക് വരവേറ്റത്. ഉച്ചക്ക് രണ്ടു മണിയോടെതന്നെ സ്റ്റേഡിയത്തിലേക്ക് ജനം ഒഴുകിയെത്തുകയായിരുന്നു. ടിക്കറ്റ് ലഭിക്കാതെ ആയിരക്കണക്കിനാളുകളാണ് മത്സരം കാണാനാവാതെ മടങ്ങിയത്. വൈകീട്ട് മൂന്നു മണിക്കുമുേമ്പതന്നെ എല്ലാ ടിക്കറ്റുകളും വിറ്റു തീർന്നിരുന്നെങ്കിലും ജനം ടിക്കറ്റിനായി നെേട്ടാട്ടമോടി. ടിക്കറ്റില്ല എന്നറിഞ്ഞിട്ടും ജനങ്ങൾ പോകാൻ കൂട്ടാക്കിയില്ല. നിന്നിെട്ടങ്കിലും കളി കാണാനുള്ള ശ്രമത്തിലായിരുന്നു പലരും. കൂടുതലും സീസൺ ടിക്കറ്റുകളായിരുന്നതിനാൽ മുേമ്പ വിറ്റുപോയിരുന്നു. ഇതുകാരണം ഫൈനൽ മത്സരം പ്രതീക്ഷിച്ചെത്തിയ നിരവധി ആരാധകരാണ് നിരാശരായത്. ഉച്ചക്കുശേഷം 3.30ന് വനിതകളുടെ ഫൈനൽ മത്സരം ആരംഭിച്ചതു മുതൽ ഗാലറിയും സ്റ്റേഡിയവും നിറഞ്ഞുകവിഞ്ഞു. എന്നാൽ, സ്റ്റേഡിയത്തിനുള്ളിൽ എ.സി യൂനിറ്റ് കാര്യക്ഷമമായി പ്രവർത്തിക്കാത്തത് കളി കാണാനെത്തിയവെര ഏറെ പ്രയാസത്തിലാക്കി. പലരും വിയർത്തുകുളിച്ചാണ് മണിക്കൂറുകളോളം കളി കണ്ടത്. മത്സരം അവസാനിക്കാനിരിക്കെ കാണികളിൽ ചിലർ ഗ്രൗണ്ടിലേക്ക് വെള്ളക്കുപ്പി എടുത്തെറിയാൻ നോക്കിയത് അൽപനേരം മത്സരം തടസ്സപ്പെടുത്തി. കിരീടം ചൂടിയ കേരള പുരുഷ ടീമിനെ നിറഞ്ഞ കൈയടിയോടെയാണ് ആരാധകർ യാത്രയാക്കിയത്. സമൂർ നൈസാൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.