ആനവിരണ്ടതില്‍ ദുരൂഹതയെന്ന്​ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്

തിരുവല്ല: ശ്രീവല്ലഭക്ഷേത്രത്തില്‍ ചൊവ്വാഴ്ച നടന്ന ആറാട്ട് എഴുന്നള്ളത്തിന് മുമ്പ് ആനയിടഞ്ഞ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. ഉയര്‍ന്ന പ്രകാശശേഷിയുള്ള ലേസര്‍ സ്‌പോട്ട് ഫ്ലാഷ് ആനയുടെ കണ്ണുകളില്‍ പതിഞ്ഞതായി കണ്ടെത്തിയതിന് പിന്നാലെയാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് പുറത്തുവന്നത്. വനമേഖലയില്‍ മൃഗങ്ങളെ തുരത്താന്‍ ഉപയോഗിക്കുന്ന ലേസര്‍ സ്‌പോട്ട് ഫ്ലാഷ് പകലും അതീവ തീവ്രതയുള്ളതാണ്. മുന്‍വര്‍ഷങ്ങളിലും ഉത്സവം അലങ്കോലമാക്കാന്‍ ഇത്തരം ശ്രമങ്ങള്‍ നടന്നിരുന്നു. അന്ന് ആനക്ക് പിണ്ടം ആഹാരത്തില്‍ പൊതിഞ്ഞ് നല്‍കിയതായി കണ്ടെത്തിയിരുന്നു. വിഷയത്തില്‍ വിശദ അന്വേഷണം വേണമെന്ന് ഭക്തർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.