വിദ്യാർഥികൾ സന്ദർശിച്ചു

ഈങ്ങാപ്പുഴ: കട്ടിപ്പാറ കരിഞ്ചോല മലയിൽ ഉരുൾപൊട്ടൽ നടന്ന പ്രദേശത്ത് കൈതപ്പൊയിൽ എം.ഇ.എസ് സ്കൂൾ . 14 ജീവൻ അപഹരിച്ച് നാടിനെ നടുക്കിയ ദുരന്തത്തിൽ ജീവൻ രക്ഷപ്പെട്ടവരുടെ ആശ്രിതർക്കും വീടുകൾ നഷ്ടപ്പെട്ടവർക്കും സഹായഹസ്തവുമായാണ് വിദ്യാർഥികൾ ദുരന്തഭൂമിയിൽ എത്തിയത്. ഉരുൾപൊട്ടലിനെക്കുറിച്ച് പoനം നടത്തിവരുന്ന സി.ഡബ്ല്യു.ആർ.ഡി.എമ്മിലെ ടീം മാനേജർ പ്രഫ. ഹമീദ് വിദ്യാർഥികൾക്ക് സംഭവങ്ങളെക്കുറിച്ച് വിശദീകരിച്ചു. കുട്ടികൾ സമാഹരിച്ച വസ്ത്രവും താൽക്കാലികാശ്വാസത്തിനുള്ള സാമ്പത്തിക സഹായവും വാർഡ്‌ മെംബർ അസീസ് ഏറ്റുവാങ്ങി. എം.ഇ.എസ് ജില്ല പ്രസിഡൻറ് സി.ടി. സക്കീർ ഹുസൈൻ, സ്കൂൾ മാനേജർ കെ.എം.ഡി. മുഹമ്മദ്, ക്യാമ്പ് കോഒാഡിനേറ്റർ അബ്ദുൽ അസീസ്, സി.ടി. സക്കീർ ഹുസൈൻ, എ.സി. അബ്ദുൽ അസീസ്, അബൂബക്കർ കൊടുവള്ളി, പി.എ. അബ്ദുറഹിമാൻ, മനോജ് പി.മാത്യു, അനൂപ് താമരശ്ശേരി, റിയാസ് നൂറാംതോട്, വിപിനി, ഹഫ്സത്ത് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.