കൊയിലാണ്ടി: ട്രോളിങ് നിരോധന കാലം പൊതുവെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ചാകരക്കാലമാണ്. കടൽക്ഷോഭത്തിനിടെ വന്നെത്തുന്ന കടലിെൻറ ശാന്തത സമയത്ത് നന്നായി മത്സ്യം ലഭിക്കും. ചെമ്മീൻ ഉൾെപ്പടെയുള്ള മീനുകളുടെ ചാകരക്കാലം കൂടിയാണിത്. വലിയ വഞ്ചികളും ബോട്ടുകളും ട്രോളിങ് നിരോധനമുള്ളതിനാൽ കടലിൽ ഇറങ്ങില്ല. അതിനാൽ, ചെറിയ തോണികൾ ഉപയോഗിച്ചു മീൻ പിടിക്കുന്ന പരമ്പരാഗത തൊഴിലാളികൾക്ക് മോശമല്ലാത്ത വരുമാനവും ലഭിക്കും. എന്നാൽ, മത്സ്യങ്ങളിൽ രാസവസ്തുക്കൾ ചേർക്കുന്നത് പിടികൂടപ്പെട്ടതോടെ എല്ലാതരം മത്സ്യങ്ങൾ വാങ്ങുന്നതിൽനിന്നും ആളുകൾ പിറകോട്ടു പോയി. രാസവസ്തുക്കൾ ചേർത്തതേത് ചേർക്കാത്തതേത് എന്നു തിരിച്ചറിയാൻ ഉപഭോക്താക്കൾക്ക് കഴിഞ്ഞെന്നു വരില്ല. ഇതാണ് വിനയായത്. കഴിഞ്ഞ ദിവസങ്ങളിൽ മീൻ വാങ്ങുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുവന്നു. കൊയിലാണ്ടി മത്സ്യ മാർക്കറ്റിൽ തിരക്ക് വളരെ കുറവായിരുന്നു. പരിപാടികൾ ഇന്ന് (27 - 0 - 18 ) കൊയിലാണ്ടി ടൗൺഹാൾ: കെ.പി.സി.സി പ്രസിഡൻറായിരുന്ന സി.കെ. ഗോവിന്ദൻ നായരുടെ ചരമവാർഷികാചരണം: മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ -4.00 ഉന്നത വിജയികളെ അനുമോദിച്ചു എകരൂല്‍: ഉണ്ണികുളം സര്‍വിസ് സഹകരണ ബാങ്കിെൻറ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ ബാങ്ക് പരിധിയിലെ വിദ്യാർഥികളെ അനുമോദിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ് ഉപഹാരം നല്‍കി. കെ. ഉസ്മാന്‍, അജിത്‌കുമാര്‍ ഏറാടിയില്‍, ഗിരിജ തെക്കേടത്ത്, ശ്രീജ മഠത്തില്‍, എം.കെ. പത്മനാഭന്‍, ടി.കെ. രാമചന്ദ്രന്‍, ടി. മുഹമ്മദ്, കെ.ടി. വിജയന്‍, കെ.ടി. ശശീന്ദ്രന്‍, എന്‍.സി. ഹനീഫ, രവീന്ദ്രന്‍ നായര്‍, ഇ.സി. നൗഷാദ്, കെ.പി. ജമാലുദ്ദീന്‍, ഇ.കെ. നൗഷാദ്, സി.കെ. അജീഷ് എന്നിവര്‍ സംസാരിച്ചു. കെ. രാധാകൃഷ്ണന്‍ സ്വാഗതവും വി.പി. മനോജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.