കൂത്താളി മാലിന്യമുക്ത പഞ്ചായത്ത്; പ്രവർത്തനം തുടങ്ങി

പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്താക്കി മാറ്റുന്നതി​െൻറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിനായി പരിശീലനം പൂര്‍ത്തിയാക്കിയ ഹരിതസേനാംഗങ്ങള്‍ ആദ്യപടിയായി വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അജൈവമാലിന്യം ശേഖരിച്ചു. അജൈവമാലിന്യം കയറ്റിയയക്കുന്ന ആദ്യ വാഹനം താനിക്കണ്ടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. അസന്‍കുട്ടി ഫ്ലാഗ്ഓഫ് ചെയ്തു. വൈസ് പ്രസിഡൻറ് കെ.എം. പുഷ്പ അധ്യക്ഷതവഹിച്ചു. കോഴിക്കോട് നിറവി​െൻറ സഹകരണത്തോടെ പഞ്ചായത്ത്തല അജൈവ മാലിന്യശേഖരണ കേന്ദ്രത്തി​െൻറ നിര്‍മാണം പൂര്‍ത്തീകരിച്ചുവരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ.വി. മധു, ഇ.കെ. സുമ, ബിജി കണ്ണിപ്പൊയില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ.കെ. സുരേന്ദ്രന്‍, ഇ.ടി. സത്യന്‍, ഷിജു പുല്യോട്ട്, വി.എം. അനൂപ് കുമാര്‍, കെ.പി. ബിന്ദു, പി. രാധ, സെക്രട്ടറി ജേക്കബ്ബ് ജോര്‍ജ്, വി.ഇ.ഒ മനോജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.