എകരൂല്‍: ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കരിയാത്തന്‍കാവ് ശിവപുരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ചു. കെ. അഷ്മില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനാധ്യാപിക ടി.കെ. സുജാത ലഹരിവിരുദ്ധ സന്ദേശം നല്‍കി. ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു മേപ്പയൂർ: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ മേപ്പയൂർ ലോക ലഹരിവിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ലഹരി ഉപയോഗങ്ങൾക്കെതിരെ എക്സൈസ് ഡിപ്പാർട്മെൻറിെൻറ മേൽനോട്ടത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. ലഹരിവിരുദ്ധ സന്ദേശ റാലി, പ്രതിജ്ഞ എന്നിവയും സംഘടിപ്പിച്ചു. ഹെൽത്ത് ക്ലബ് കൺവീനർ പ്രഭാവതി അധ്യക്ഷത വഹിച്ചു. പ്രിവൻറിവ് ഓഫിസർ വിനോദ് കുമാർ, സി.ഇ.ഒ ആർ. രാജു എന്നിവർ ലഹരി ബോധവത്കരണ ക്ലാെസടുത്തു. ടി.എം. അഫ്സ, എ. തറുവയികുട്ടി, മണിയൂർ നാരായണൻ, പി.ടി. ലത, ടി.കെ. സന്തോഷ്കുമാർ, കെ. സുധീഷ്കുമാർ, ടി. ദിനേശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.